മാരുതി ഇന്‍ഷൂറന്‍സ് തിരിച്ചുവരുന്നു

Posted By:
Maruti Insurance
ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി ലൈസന്‍സ് റദ്ദാക്കിയതോടെയാണ് ആദ്യ തവണ മാരുതിക്ക് പിന്‍മാറേണ്ടി വന്നത്. ഇന്‍ഷൂറന്‍സ് സംരംഭത്തില്‍ 26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം പാടില്ലെന്ന ചട്ടം മറികടന്നതിനാലാണ് മാരുതിയുടെ ലൈസന്‍സ് 2010 മാര്‍ച്ചില്‍ റദ്ദ് ചെയ്യപ്പെട്ടത്. 2002ലാണ് മോട്ടോര്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് മാരുതി രൂപം നല്‍കിയത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് മറ്റൊരു കമ്പനി രൂപീകരിച്ച് മാരുതി ഇന്‍ഷൂറന്‍സ് തിരിച്ചു വരുന്നതിനെക്കുറിച്ചാണ്.

ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ചുകൊണ്ട്, മറ്റൊരു സംരംഭമായാണ് കമ്പനി തുടങ്ങുന്നത്. നിരോധിക്കപ്പെടുന്നതിനു മുന്‍പ് മാരുതി ഇന്‍ഷൂറന്‍സ് 25 ലക്ഷം പോളിസികളോളം വിറ്റഴിച്ചിരുന്നു.

മാരുതി സുസുക്കിയില്‍ ജപ്പാന്‍ കമ്പനിയായ സുസുക്കി മോട്ടോഴ്സിന് 55 ശതമാനം ഓഹരിയുള്ളതിനാല്‍ പ്രസ്തുത കമ്പനിയുടെ കീഴില്‍ രൂപീകരിച്ച ഇന്‍ഷൂറന്‍സ് കമ്പനിയില്‍ 74 ശതമാനം ഓഹരിയെടുക്കാന്‍ മാരുതിക്ക് സാധിക്കുമായിരുന്നില്ല. ഇത് സൃഷ്ടിച്ച സാങ്കേതിക പ്രശ്നങ്ങളാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദ് ചെയ്തതില്‍ കലാശിച്ചത്.

നിലവില്‍ മാരുതി സുസുക്കിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവനായ മെയ്നാക് പരീഖ് ആയിരിക്കും ഇന്‍ഷൂറന്‍സ് കമ്പനിയുടെ ചെയര്‍മാന്‍.

കൂടുതല്‍... #maruti #മാരുതി #ബിസിനസ്
English summary
Maruti re-enters into the insurance business as a new entity with a new infrastructure in India.
Story first published: Wednesday, April 4, 2012, 18:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark