നിങ്ങള്‍ കുടിക്കൂ ഞങ്ങള്‍ ഓടിക്കാം: സ്കോഡ

Posted By:
Skoda Logo
മുംബൈയിലെ ഉപഭോക്താക്കള്‍ക്കു വേണ്ടി സ്കോഡ ഇന്ത്യ ഒരു പുതിയ സേവനവുമായി രംഗത്ത്. "നിങ്ങള്‍ കുടിക്കൂ ഞങ്ങള്‍ ഓടിക്കാം" എന്നാണ് സേവനപരിപാടിയുടെ പരസ്യമന്ത്രം. "ജീവിതത്തിന്‍റെ ആഹ്ലാദങ്ങള്‍" നഷ്ടപ്പെടുത്താതെയുള്ള ഉത്തരവാദിത്തോടു കൂടിയ ഡ്രൈവിംഗ് എന്നതാണ് ഈ പരിപാടിയുടെ പിന്നിലെ ഫിലോസഫി.

തിരക്കേറിയ മുംബൈ നഗരത്തില്‍ മദ്യപിച്ചുള്ള ഡ്രൈവിംഗ് വഴി നിരവധി അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും പ്രായോഗികമായ ഒരു പരിഹാരമാണ് സ്കോഡ ഇന്ത്യ ഉപഭോക്താക്കള്‍ക്കായി മുമ്പോട്ടു വെക്കുന്നത്. പാര്‍ട്ടികളിലും മറ്റ് പരിപാടികളിലും പോകുമ്പോള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരു ഷൗഫറെ സ്കോഡ ലഭ്യമാക്കും. പാര്‍ട്ടിക്ക് പോകുമ്പോള്‍ തന്നെ ഡ്രൈവര്‍ കൂടെയുണ്ടാകും. തിരിച്ചുവരുമ്പോള്‍ ധൈര്യമായി വണ്ടിയിലിരുന്ന് വാള് വെച്ച് അറ്മാദിച്ച് പോരാം. ബോധമുള്ളവന്‍ വണ്ടിയോടിക്കുന്നുണ്ടെന്ന ധൈര്യത്തില്‍.

ഇതുവഴി വഴിയാത്രക്കാര്‍ക്ക് സമാധാനത്തോടെ നടക്കാം എന്നതു മാത്രമല്ല, പൊലീസുകാരില്‍ നിന്ന് പണി വാങ്ങുകയും വേണ്ട.

പാര്‍ട്ടികളില്‍ പങ്കെടുത്ത് തിരിച്ചു വരുന്നവര്‍ക്കായുള്ള ഡ്രൈവിംഗ് സര്‍വ്വീസുകള്‍ കുറെക്കാലമായി നഗരങ്ങളില്‍ സാധാരണമാണ്. ഇതാദ്യമായാണ് ഒരു കാര്‍ നിര്‍മാതാവ് ഇത്തരമൊരു സേവനം ഏറ്റെടുക്കുന്നത്.

English summary
Skoda India has launched a unique service for its Mumbai customers called 'You Drink, We Drive'.
Story first published: Thursday, May 3, 2012, 11:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark