ഇന്ധനക്ഷമത കൂട്ടുന്ന ടയര്‍

Posted By:
Eco Auto
സദാചാരപരമായ ഉത്കണ്ഠകളുള്ള കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ സര്‍വകലാശാല കാമ്പസ്സിലെ കാട് മുഴുവന്‍ വെട്ടിത്തെളിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യാവാസമുള്ള സ്ഥലത്ത് സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിലനില്ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പ്രദേശങ്ങളിലൊന്നാണ് കാമ്പസ്സിലുള്ളത്. സദാചാരഭീതിയാല്‍ അങ്ങേയറ്റം കുണ്ഠിതനും വിഷണ്ണനുമായ ഡോ. അബ്ദുള്‍സ്സലാം മുഴുവന്‍ അടിയോടെ കത്തിച്ചുകൊണ്ടിരിക്കുകയാണ്. ആട്ടുന്നവനെ പിടിച്ച് പൂട്ടാനാക്കിയാല്‍ ഇങ്ങിനിരിക്കും എന്നേ പറയാനുള്ളൂ.

ഇതെല്ലാം പറഞ്ഞുവന്നത് ലോകത്തെമ്പാടും വളര്‍ന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക അവബോധത്തെക്കുറിച്ച് പറയാനാണ്. ഇക്കോഫ്രണ്ട്‍ലി എന്ന വാക്കു കേള്‍ക്കാതെ ഒരു ദിനം പോലും ഇന്ന് കടന്നുപോകുന്നില്ല. വാഹനക്കമ്പനികളും ലോകത്തിന്‍റെ പാരിസ്ഥിതിക ആശങ്കകള്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. തങ്ങള്‍ വഴിയുണ്ടാകുന്ന കരിമ്പുകക്കാല്‍പ്പാടുകള്‍ പരമാവധി കുറയ്ക്കാനുള്ള വഴികള്‍ അവര്‍ കൊണ്ടുപിടിച്ചാലോചിക്കുന്നു. എത്ര സൂക്ഷമമായി ഈ വിഷയെത്ത വാഹനക്കമ്പനികള്‍ സമീപിക്കുന്നു എന്നതാണ് ഇനി വിവരിക്കാന്‍ പോകുന്നത്.

ഈ വഴിക്കുള്ള ആലോചനകള്‍ ഇക്കോഫ്രണ്ട്‍ലിയായ ടയറുകളുടെ നിര്‍മാണത്തിലേക്കാണ് കമ്പനികളെ നയിച്ചത്. സാധാരണ ടയറുകള്‍ റോഡുമായി നടത്തുന്ന അനാവശ്യ മല്‍പ്പിടിത്തം കുറഞ്ഞ ടയറുകളാണ് ഇതിന് പരിഹാരമായി മുമ്പോട്ടു വെക്കപ്പെട്ടത്. വാഹനത്തെ മുമ്പോട്ട് തള്ളാന്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ അളവ് കുറയ്ക്കാന്‍ പ്രതലവുമായുള്ള ഈ കാര്യമാത്രപ്രസക്തമായ ബന്ധം സഹായിക്കുന്നു.

റോഡുമായുള്ള ബന്ധം കുറയുന്നതോടെ ബ്രേക്കിന്‍റെ കാര്യക്ഷമത കുറയും എന്നതാണിത്. ഇക്കാരണത്താല്‍ ടയര്‍ സംബന്ധമായ കരിമ്പുക പുറന്തള്ളല്‍ നിയമം കൊണ്ടു വരുന്നതിനെ കോണ്‍ടിനെന്‍റല്‍ പോലുള്ള കാര്‍ കമ്പനികള്‍ ശക്തമായി എതിര്‍ത്തു.

കോണ്‍ടിനെന്‍റല്‍ കമ്പനിതന്നെ പുതിയ സാങ്കേതികതയുമായി രംഗത്ത് വന്നിട്ടുണ്ട് ഇപ്പോള്‍. പ്രൊകോണ്‍ടാക്ട് എന്ന പേരിലാണ് പുതിയ ടയര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

English summary
Continental ProContact is just one of the many eco-friendly tires that saves gas and provides good traction. The fuel-efficient Bridgestone Ecopia EP-02 tire was designed specifically for electric powered cars.
Story first published: Monday, March 5, 2012, 11:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark