സ്കോഡ റാപിഡ് തീപ്പെട്ടു

Posted By:
To Follow DriveSpark On Facebook, Click The Like Button
Skoda Rapid Fire
സ്കോഡ റാപിഡ് കാറിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ട്. ദില്ലിയിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പറയുപ്പെടുന്നു. ഇതാദ്യമായാണ് സ്കോഡ റാപിഡിന് തീപ്പിടിത്തമുണ്ടാകുന്നത്. റാപിഡിന്‍റെ ഡീസല്‍ പതിപ്പിനാണ് തീപ്പിടിച്ചത്.

നിതിന്‍ മല്‍ഹോത്ര എന്നയാളുടേതാണ് കാര്‍. വാഹനം വഴിയരികില്‍ നിറുത്തിയിട്ട് ഡോക്ടറെ കാണാന്‍ നീങ്ങിയതായിരുന്നു നിതിന്‍. മുന്‍വശത്താണ് തീ പടര്‍ന്നു തുടങ്ങിയത്. അഗ്നിശമനസേന വന്നാണ് തീ കെടുത്തിയത്. കാറിന്‍റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു.

വിഷയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല. സംഭവം അന്വേഷിക്കുമെന്ന് സ്കോഡ ഇന്ത്യ അറിയിച്ചു. കാറുടമയുമായി തങ്ങള്‍ ബന്ധപ്പെട്ടുവരികയാണെന്ന് സ്കോഡ ഇന്ത്യ പറഞ്ഞു. തങ്ങളുടെ സാങ്കേതിക വിഭാഗം എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കും. ഉപഭോക്താവിന് വന്നുപെട്ട അസൗകര്യം കുറയ്ക്കാനായി എല്ലാ സഹകരണവും വാഗ്ദാനം ചെയ്തുകഴിഞ്ഞതായി സ്കോഡ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കാര്‍ കത്തുന്നത് ഇതാദ്യമല്ല. ഫോക്സ്‍വാഗണ്‍ വെന്‍റോയ്ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പിടിച്ചത് ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കോഡ റാപിഡിന്‍റെ സമാനമായ പ്ലാറ്റ്ഫോമിലാണ് വെന്‍റോയുടെ നില്‍പ്. വെന്‍റോ സെഡാനിന്‍റെ ഒരു റീ ബാഡ്ജ്‍ഡ് പതിപ്പാണ് സ്കോഡ റാപ്പിഡ് എന്നു പറയാം. ഇത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

ഫെബ്രുവരിയിലാണ് നിതിന്‍ മല്‍ഹോത്ര സ്കോഡ റാപിഡ് സെഡാന്‍ വാങ്ങിയത്.

English summary
A Skoda Rapid has caught fire in Delhi. The entry level sedan from the Czech carmaker is reported to have caught fire due to a short circuit.
Story first published: Thursday, April 5, 2012, 16:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark