സുമോ, ഇന്‍ഡിക, മറീന പിന്‍വാങ്ങുന്നു?

Tata Indica
വിപണിയില്‍ മോശം പ്രകടനം നടത്തുന്ന ഇന്‍ഡിക, ഇന്‍ഡിഗോ മറീന, ടാറ്റ സുമോ എന്നീ വാഹനങ്ങള്‍ക്ക് പകരം പുതിയ മോഡലുകള്‍ കൊണ്ടുവരാന്‍ ടാറ്റ ആലോചിക്കുന്നു. വിപണിയില്‍ പത്തുപതിന്നാല് വര്‍ഷമായി ഇന്‍ഡികയുണ്ടെങ്കിലും വിപണിയോഹരി പിടിക്കുവാനുള്ള ടാറ്റയുടെ നീക്കങ്ങള്‍ക്ക് ഒരിക്കലും സഹായകമായിരുന്നില്ല ഇന്‍ഡികയുടെ പ്രകടനം. ഈ മോഡലിന്‍റെ സ്ഥാനത്തേക്ക് മികച്ച പ്രകടനം നടത്തുന്ന ഇന്‍ഡിക വിസ്തയെ കൊണ്ടുവരാനാണ് ടാറ്റ ശ്രമിക്കുന്നത്.

മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസൈറിന് പുതിയ മോഡല്‍ എത്തിയപ്പോള്‍ പഴയ മോഡല്‍ ടാക്സി ഉപയോഗത്തിനായി വിപണിയിലെത്തിക്കാന്‍ നിശ്ചയിച്ചതുപോലെ ഇന്‍ഡികയെയും ടാക്സിയാക്കി വിപണിയിലെത്തിച്ചേക്കും എന്ന് ഊഹങ്ങള്‍ പരക്കുന്നുണ്ട്. നിലവില്‍ ഇന്‍ഡിക കാറുകള്‍ ടാക്സിയായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇന്‍ഡിഗോ മറീന എന്ന എസ്റ്റേറ്റിന് കാര്യമായ സ്വീകരണം ലഭിച്ചിട്ടില്ല വിപണിയില്‍. ടാറ്റയുടെ മറ്റൊരു സ്റ്റേഷന്‍വാഗണ്‍ ആയിരുന്ന ടാറ്റ എസ്റ്റേറ്റിന്‍റെയും നിര്‍മാണം ഇങ്ങനെ അവസാനിപ്പിച്ചതാണ്.

മഹീന്ദ്രയുടെ ബൊലേറോയുടെ വിപണി പിടിത്തത്തെ സഹിക്കാന്‍ കെല്‍പില്ലാഞ്ഞിട്ടാണ് ടാറ്റ സുമോയെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. വിപണിയില്‍ എത്തിയ കാലത്ത് സുമോ നേടിയിരുന്ന വില്‍പന പക്ഷെ ഇടക്കാലത്ത് മങ്ങുകയാണുണ്ടായത്.

Most Read Articles

Malayalam
English summary
Tata Motors is reportedly planning to replace its under-performing models like the Indica, Indigo Marina and the Sumo with new models.
Story first published: Friday, April 6, 2012, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X