അപ്! കാര്‍ ഓഫ് ദ ഇയര്‍

Posted By:
Volkswagen Up!
ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഫോക്സ്‍വാഗണ്‍ അപ്! സ്വന്തമാക്കി. ഫോക്സ്‍വാഗണിന്‍റെ ചരത്രത്തിലെ ഏറ്റവും ചെറിയ കാറാണ് അപ്! ലോക വിപണിയില്‍ ചെറുകാറുകള്‍ക്ക് വര്‍ധിച്ചു വരുന്ന പ്രാധാന്യം കണക്കിലെടുത്ത് നിര്‍മിച്ച അപ് ചെറുകാര്‍ ഫോക്സ്‍വാഗണിന്‍റെ വിപണി നയത്തില്‍ വന്ന നിര്‍മായകമായ മാറ്റത്തെയും കുറിക്കുന്നതാണ്.

നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ അപ്! ചെറുകാര്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ അപ്! അവതരിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വരുന്ന ഉത്സവ സീസണില്‍ (ദീപാവലിക്കാലം) അപ്! ലോഞ്ചുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മികച്ച സ്ഥലസസൗകര്യവും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന അപ് ഇന്ത്യന്‍ വിപണിയില്‍ എതിരാളികള്‍ ആശങ്കയോടെ കാത്തിരിക്കുന്ന മോഡലാണ്.

പുതിയ ബിഎംഡബ്ലിയു 3 സീരീസ്, പോഷെ 911തുടങ്ങിയ 34 മോഡലുകളെ മറികടന്നാണ് ഫോക്സ്‍വാഗണിന്‍റെ ചെറുകാര്‍ മുമ്പിലെത്തിയതെന്നത് ശ്രദ്ധേയമാണ്. 25 രാഷ്ട്രങ്ങളില്‍ നിന്നുള്ള 64 ഓട്ടോ പത്രപ്രവര്‍ത്തകരാണ് 2012ലെ ഏറ്റവും മികച്ച കാറിനായി ഓട്ടോ ഷോയില്‍ വോട്ടു ചെയ്തത്. ഏതെങ്കിലും സ്വാധീനം വോട്ടെടുപ്പില്‍ വരാതിരിക്കാന്‍ പ്രത്യേക ജൂറിയുടെ നിരീക്ഷണം വോട്ടെടുപ്പിനുണ്ടായിരുന്നു.

കാര്യക്ഷമമായ എന്‍ജിന്‍, മികച്ച സസ്പെന്‍ഷന്‍, പ്രതികരണക്ഷമമായ സ്റ്റീയറിംഗ്, ഉപയോഗിച്ച വസ്തുക്കളുടെ നിലവാരം തുടങ്ങിയ കാര്യങ്ങളാണ് വോട്ടെടുപ്പില്‍ പരിഗണിച്ചത്. 2011ല്‍ നിസ്സാന്‍ ലീഫിനാണ് മികച്ച കാറിനുള്ള അവാര്‍ഡ് ലഭിച്ചത്. 2010ല്‍ ഫോക്സ്‍വാഗണ്‍ പോളോയ്ക്കും ഈ സമ്മാനം ലഭിച്ചിരുന്നു.

English summary
Volkswagen Up, the first ever smallest car of Volkswagen has won the prestigious World Car of the Year Award of New York Expo.
Story first published: Saturday, April 7, 2012, 12:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark