എക്സ് യു വിക്ക് 25000 ബുക്കിംഗ്!!!

ശ്രദ്ധേയമായ വസ്തുത ആദ്യ ഘട്ടത്തില്‍ പത്തു ലക്ഷത്തിലായിരുന്നു എക്സ് യു വിയുടെ വില തുടങ്ങിയിരുന്നത്. ഈ അവതരണ വിലയിലല്ല ഇപ്പോള്‍ എക്സ് യു വി നല്‍കുന്നത്. വിലയില്‍ മാറ്റമുണ്ടായിട്ടും ആരാധകരുടെ എണ്ണം കൂടുന്നു എന്നത് എക്സ് യു വിയുടെ ഭാവി സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നു.
കൂടുതല്‍ നഗരങ്ങളില്‍ എക്സ് യു വി 500 ഇപ്പോള്‍ ലഭ്യമാണ്. വാഹനത്തിന്‍റെ ഡെലിവറി ഏറ്റവും വേഗത്തിലും സുതാര്യമായ രീതിയിലും ആയിരിക്കുമെന്ന് മഹീന്ദ്ര ഉറപ്പ് നല്‍കുന്നു. നറുക്കെടുപ്പ് വഴിയായിരിക്കും ഇത് നടപ്പാക്കുക. 7200 ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ വാഹനം ഡെലിവെറി നടത്തും.


Click it and Unblock the Notifications








