ഡീസല്‍ ടാക്സ്: മാരുതിക്ക് നേട്ടം?

മാരുതിയുടെ മിനി സെഗ്മെന്‍റ് വാഹനങ്ങളാണ് ഇന്ന് വിപണിയെ ഭരിക്കുന്നത്. മാരുതി ആള്‍ട്ടോ, വാഗണ്‍ ആര്‍, എസ്റ്റിലോ, ഈക്കോ, എ-സ്റ്റാര്‍ എന്നീ വാഹനങ്ങളാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. ഇവയ്ക്ക് നിലവില്‍ ഡീസല്‍ പതിപ്പുകളില്ല. മാരുതി 800 ചുരുങ്ങിയ തോതിലാണെങ്കിലും വിപണിയിലുണ്ട്. ഇതിനും പെട്രോള്‍ പതിപ്പാണുള്ളത്.
ഡീസല്‍ കാറുകള്‍ക്ക് വില ഇനിയും കയറുന്ന സന്ദര്‍ഭത്തില്‍ ഒരു പെട്രോള്‍ ട്രന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാവുകയാണെങ്കില്‍ അത് മാരുതിക്ക് ഗുണം ചെയ്യും. പെട്രോളിന് ഇടക്കാലത്ത് വിലകയറിയ സന്ദര്‍ഭത്തില്‍ നടന്ന ട്രെന്‍ഡ് മാറ്റം ഇന്നും തുടരുകയാണ്. ഇന്ത്യന്‍ വിപണിയുടെ ഈ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഒരു ട്രെന്‍ഡ് മാറ്റം തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications