ഇയോണ്‍ കടമ്പകള്‍ മറികടക്കുമോ?

Posted By:
Hyundai Eon
മാരുതി സുസുക്കി ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകള്‍ ആധിപത്യം നടത്തുന്ന ചെറുകാര്‍ വിഭാഗത്തിലേക്ക് ഹ്യൂണ്ടായ് ഇയോണ്‍ കടന്നു വരുന്നത് കഴിഞ്ഞ വര്‍ഷമാണ്. ഹാച്ച്ബാക്ക് വിപണിയില്‍ മാരുതിക്കുള്ള ആധിപത്യത്തെ തകര്‍ക്കുക എന്ന വലിയ കടമ്പയാണ് ഇയോണിന് ഏറ്റെടുക്കാനുണ്ടായിരുന്നത്. മാരുതി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായ് ഇയോണില്‍ അര്‍പ്പിച്ച വിശ്വാസം തെറ്റായിരുന്നില്ല എന്ന് കണക്കുകള്‍ തെളിയിക്കുന്നു.

ആള്‍ട്ടോയുമായി താരതമ്യം ചെയ്താല്‍ വളരെ മികച്ച ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനാണ് ഇയോണിനുള്ളത്. ഹ്യൂണ്ടായിയുടെ ലോകപ്രശസ്തമായ ഫ്ലൂയിഡിക് ഡിസൈനിലാണ് ഇയോണ്‍ പിറവി കൊണ്ടിരിക്കുന്നത്.

എന്‍ജിന്‍ പ്രകടനം വളരെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വളരെ സ്മൂത്ത് റൈഡിന് പിന്തുണ നല്‍കുന്നുണ്ട് എന്‍ജിന്‍. പെട്രോള്‍ - ഡീസല്‍ പതിപ്പുകളില്‍ കാര്‍ ലഭ്യമാണ്.

വില്‍പനയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ തന്നെയും മറികടക്കേണ്ട ദൂരങ്ങള്‍ ഇയോണിനു മുമ്പില്‍ ഇനിയുമുണ്ട്. ഹ്യൂണ്ടായിയുടെ ഫ്ലാഗ്‍ഷിപ് മോഡല്‍ എന്നു വിളിക്കാവുന്ന ഐ10-ന്‍റെ വില്‍പനയെ മറികടക്കാന്‍ ഇതുവരെ ഇയോണിനായിട്ടില്ല. ജനുവരിയിലെ കണക്കുകള്‍ പ്രകാരം 10,744 യൂണിറ്റാണ് കഴിഞ്ഞ മാസം ഐ10 വിറ്റഴിച്ചത്. ഇയോണിന്‍റെ വില്‍പന 7,344 യൂണിറ്റാണ്. വിപണിയിലെത്തിയതിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇയോണ്‍ വില്‍പനയില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി കാണുന്നു. ഇത് ശുഭസൂചകമായ കാര്യമാണ്.

ഹ്യൂണ്ടായിയുടെ ഏറ്റവും വില്‍പനയുള്ള മൂന്നാമത്തെ വാഹനമായ ഐ20 കഴിഞ്ഞ മാസം 6,068 യൂണിറ്റാണ് വിറ്റഴിച്ചത്. സാന്‍ട്രോയ്ക്ക് 4,826 യൂണിറ്റ് വില്‍പനയുണ്ടായി. ഹ്യൂണ്ടായ് വെര്‍ണ സെഡാന്‍ 4,311 യൂണിറ്റ് വില്‍പനയാണ് നേടിയത്.

English summary
The Eon is yet to get out of the shadow of Hyundai's highest selling car, the i10. The i10 garnered 10,744 sales in January while the Eon was not too far behind at 7,344 units. Hyundai is confident it is only a matter of time when the Eon overtakes the i10 in terms of sales.
Story first published: Thursday, February 9, 2012, 10:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark