മാരുതി എര്‍റ്റിഗ ലോഞ്ച് ചെയ്തു

മാരുതി സുസുക്കിയില്‍ നിന്നുള്ള ആദ്യ എംപിവി ലോഞ്ച് ചെയ്തു. എര്‍റ്റിഗയുടെ തുടക്കവില പെട്രോള്‍ പതിപ്പിന് 5.89 ലക്ഷം രൂപയാണ്. ഡീസല്‍ പതിപ്പിന് 7.30 ലക്ഷം രൂപയില്‍ വില തുടങ്ങും.

നടപ്പ് വര്‍ഷത്തിലെ ഏറ്റവും വലിയ ലോഞ്ച് എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ ഒരു വന്‍ നിര തന്നെ ഈ ലോഞ്ചിനെ പ്രതീക്ഷിച്ച് കാത്തുകെട്ടിക്കിടപ്പുണ്ട്.

ഒരു സാമാന്യം വലിയ കുടുംബത്തിന് യോജിക്കുന്ന വിധത്തിലാണ് കാര്‍ നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യക്കാരുടെ ശരീരത്തിന്‍റെ പ്രത്യേകതകള്‍ പ്രത്യേകം പരിഗണിച്ചിട്ടുണ്ട് നിര്‍മാണ സമയത്ത്. 430 കോടിരൂപയാണ് എര്‍റ്റിഗ വികസിപ്പിക്കുന്നതിനായി മാരുതി സുസുക്കി ചെലവിട്ടത്.

ഈ കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും സുസൂക്കി ഉള്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് സുസൂക്കി ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ഉപയോഗപ്പെടുത്തുന്നത്.

പതിപ്പ് വില

മാരുതി സുസുക്കി എര്‍റ്റിഗ എല്‍എക്സ്ഐ 5.89 ലക്ഷം
മാരുതി സുസുക്കി എര്‍റ്റിഗ വിഎക്സ്ഐ 6.60 ലക്ഷം
മാരുതി സുസുക്കി എര്‍റ്റിഗ സെഡ്എക്സ്ഐ 7.30 ലക്ഷം
മാരുതി സുസുക്കി എര്‍റ്റിഗ എല്‍ഡിഐ 7.30 ലക്ഷം
മാരുതി സുസുക്കി എര്‍റ്റിഗ വിഡിഐ 7.90 ലക്ഷം
മാരുതി സുസുക്കി എര്‍റ്റിഗ സെഡ്‍ഡിഐ 8.45 ലക്ഷം

മാരുതി സുസുക്കി എര്‍റ്റിഗ സവിശേഷതകള്‍

Most Read Articles

Malayalam
English summary
Maruti Suzuki has today launched the Ertiga MPV with a mouth watering price tag. The Maruti Suzuki Ertiga has a starting price of Rs.5.89 lakhs for the entry level petrol variant and Rs.7.30 lakhs for the diesel variant.
Story first published: Thursday, April 12, 2012, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X