നിസ്സാന്‍ ചെറുകാര്‍ 2014ല്‍

Nissan Small Car Concept
നിസ്സാനില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ കാര്‍ പുറത്തിറങ്ങാനുള്ള അരങ്ങൊരുങ്ങുന്നു. നിസ്സാനും ഇന്ത്യന്‍ പാര്‍ട്ണറും രാജ്യത്തെ രണ്ടാമത്തെ വാണിജ്യവാഹന നിര്‍മാതാവുമായ അശോക് ലെയ്‍ലന്‍ഡുമായി ചേര്‍ന്നാണ് കാര്‍ നിരത്തിലിറക്കുക. 2 ലക്ഷ്യത്തിനും നാല് ലക്ഷത്തിനുമിടയിലായിരിക്കും നിസ്സാന്‍ ചെറുകാറിന്‍റെ വിലനിലവാരം.

രാജ്യത്ത് ഏറ്റവുമധികം വില്‍പനയുള്ള ആള്‍ട്ടോയുടെ സെഗ്മെന്‍റിലേക്ക് കടന്നു വരുന്ന മൂന്നാമത്തെ ശക്തിയായിരിക്കും നിസ്സാന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ പറയുന്നത് പ്രകാരം 2014ല്‍ തന്നെ ലോഞ്ച് നടക്കുകയാണെങ്കില്‍. നിലവില്‍ ആള്‍ട്ടോയ്ക്ക് ഒരേയൊരു പ്രതീയോഗി മാത്രമാണുള്ളത്. ഹ്യൂണ്ടായ് ഇയോണ്‍.

അശോക് ലെയ്‍ലന്‍ഡും നിസ്സാനും തമ്മില്‍ നിലവില്‍ ഒരു സംയുക്ത സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്. ചെറു വാണിജ്യ വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതാണിത്. ദോസ്ത് എന്ന പേരില്‍ ആദ്യത്തെ ചെറു ട്രക്ക് വിപണിയില്‍ എത്തിച്ചുകഴിഞ്ഞു.

നിസ്സാന്‍ ഇവാലിയ എന്ന എം പി വിയും ഇതേ കൂട്ടുകെട്ടില്‍ പുറത്തു വരാനിരിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Japanese carmaker Nissan is set to launch an entry-level small car with Indian partner and the country's 2nd largest commercial vehicle manufacturer Ashok Leyland. Nissan's small car will hit the roads by 2014 and is expected to be priced between 2-4 lakhs bang in the range of India's best selling car, Maruti Suzuki Alto.
Story first published: Tuesday, March 13, 2012, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X