ബജറ്റ്: കാര്‍ വില കൂടും

Posted By:
Pranab Mukherlee
ഓട്ടോ വിപണിയ്ക്ക് പൊതുവില്‍ പ്രതികൂലമെന്ന് വിലയിരുത്താവുന്ന ബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചത്. പ്രത്യേക്ഷമായോ പരോക്ഷമായോ വിപണിയ്ക്ക് ദോഷമാകുന്ന നിരവധി കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഇവയില്‍ പ്രധാനപ്പെട്ടവ ഡ്രൈവ്സ്പാര്‍ക്ക് ചികയുന്നു.

പ്രണബ് മുഖര്‍ജിയുടെ പെട്ടിയില്‍ ഒരു ഡീസല്‍ ഭൂതം ഉണ്ടായിരിക്കുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ നികുതി എന്നതായിരുന്നു അത്. എന്നാല്‍ വിപണി ഏറെ ഭയപ്പെട്ടിരുന്ന ഈ നടപടി ഉണ്ടായില്ല. ബജറ്റിനു മുന്‍പ് കടുത്ത ഭാഷയിലാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇത്തരമൊരു നീക്കത്തെ എതിര്‍ത്തിരുന്നത്.

പ്രധാനമായും നികുതി വര്‍ധനയുടെ രൂപത്തിലാണ് ഓട്ടോ വിപണിക്കുള്ള ബജറ്റ് തിരിച്ചടികള്‍ വന്നിരിക്കുന്നത്. വലി. കാറുകളുടെ നികുതി 22 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിക്കുന്ന ലീതിയം അയേണ്‍ ബാറ്ററിയുടെ വില കുറയ്ക്കുന്ന വിധത്തില്‍ നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത്തരം കാറുകളിലെ വിലയേറിയ ഘടകഭാഗമെന്ന നിലയ്ക്ക് ഈ താരുമാനം നിര്‍ണായകമാണ്. രാജ്യത്ത് പരിസ്ഥിതി സൗഹൃദമുള്ള വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. എന്നാല്‍ വളരെ കുറച്ചു മാത്രം ഹൈബ്രിഡ് കാറുകളുള്ള ഇന്ത്യയുടെ വിപണിയില്‍ നിലവില്‍ ഇത് വലിയ ചലനങ്ങള്‍ക്ക് കാരണമാവില്ല.

ചെറുകാറുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചതാണ് മറ്റൊരു പ്രധാന നീക്കം. 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ചെറുകാര്‍ വിഭാഗത്തില്‍ ഇത് വലിയ പ്രതിഫലനം സൃഷ്ടിക്കും.

നിര്‍മാണച്ചെലവ് കൂടിയതിനാല്‍ മിക്കവാറും കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുടെ വില ജനുവരിയില്‍ 2-3 ശതമാനം കണ്ട് വര്‍ധിപ്പിച്ചിരുന്നു. പുതിയ നടപടി മൂലം കാറുകളുടെ വില ഇനിയും വര്‍ധിക്കും.

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 60 ശതമാനമുണ്ടായിരുന്നത് 75 ശതമാനമായാണ് ഉയര്‍ത്തിയത്.

സൈക്കിളുകളുടെ കസ്റ്റംസ് ഡ്യൂട്ടി 30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
The budget for the financial year 2012-13 has been presented by the finance minister Pranab Mukherjee. The minister touched upon several points that will either have a direct or indirect impact on the auto industry. Drivespark presents to you some of the notable aspects of the union budget of 2012-13.
Story first published: Friday, March 16, 2012, 14:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark