മിത്സുബിഷി പിന്‍വാങ്ങുന്നു?

ഇന്ത്യന്‍ ഓട്ടോ വിപണിയുടെ പാരമ്പര്യം പരിശോധിക്കുമ്പോള്‍ അംബാസ്സഡര്‍ കാറിന്‍റെ പ്രാധാന്യം ആരും തള്ളിപ്പറയില്ല. എന്നാല്‍ അംബാസ്സഡറിനെ ഒട്ടും മികച്ചതാക്കാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് ഇക്കണ്ട കാലത്തിനിടയ്ക്ക് സാധിച്ചിട്ടില്ല. ഇത്രയും മികച്ച ഒരു ബ്രാന്‍ഡിനെ ഇപ്രകാരം മരവിപ്പിച്ചു കിടത്താന്‍ കമ്പനിക്ക് സാധിച്ചു എന്നത് വളരെ കുറ്റകരമായ ഒരു അനാസ്ഥയായിട്ടാണ് ഓട്ടോ നിരൂപകര്‍ കാണുന്നത്. എന്നാല്‍ ഇതും മിത്സുബിഷിയും തമ്മിലെന്താണ്?
ചിലതുണ്ട്. മിത്സുബിഷി കയറിയത് ആനപ്പുറത്താണെങ്കിലും അത് വര്‍ഷങ്ങളായി ഉറങ്ങിക്കിടപ്പാണ്. ഒരടി മുന്നോട്ടു നീങ്ങാത്ത കമ്പനിയുമായുള്ള മിത്സുബിഷിയുടെ ഇമേജിനെയും ബാധിക്കുന്നതായി കമ്പനി മനസ്സിലാക്കുന്നു. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അഗ്രസ്സീവ് ആയ നിലപാടെടുക്കാന്‍ മിത്സുബിഷി തീരുമാനിച്ചിട്ടുള്ളതായി കമ്പനിയുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്. പജീറോ സ്പോര്‍സ് വിപണിയിലെത്തിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഔട്‍ലാന്‍ഡര്‍ 7 സീറ്റര്‍ പതിപ്പ് കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് മിത്സുബിഷി.
പറഞ്ഞു വന്നത് ഒരു ബാന്ധവത്തിന്‍റെ അവസാനത്തെക്കുറിച്ചാണ്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സുമായുള്ള ബാന്ധവം അവസാനിപ്പിക്കാന്‍ മിത്സുബിഷി തീരുമാനിച്ചിരിക്കുന്നതായി ഊഹങ്ങള്‍ പെരുകുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ഇക്കാരണത്താല്‍ കൂടുതല്‍ വിശദീകണം നല്‍കാന്‍ നിര്‍വ്വാഹമില്ല. എന്തായാലും ഇത്രയും കാര്യങ്ങള്‍ മനസ്സിലിരിക്കട്ടെ. ആരോടും പറയണ്ട!


Click it and Unblock the Notifications








