മാരുതി കാറുകള്‍ ഇഷ്‍ടാനുസൃതമാകുന്നു

കസ്റ്റമൈസേഷന്‍ രംഗത്തേക്ക് മാരുതി സജീവമായി ഇറങ്ങാനുള്ള പദ്ധതിയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊരു ദീര്‍ഘകാല പദ്ധതിയാണെന്ന് മാരുതി സുസുക്കി പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ദയാല്‍ പറയുന്നു. മാരുതിയുടെ വേഴ്സ എന്ന ഇന്ന് നിലവിലില്ലാത്ത എം യു വിയെ മുന്‍പ് കസ്റ്റമൈസ് ചെയ്ത് നല്‍കിയിരുന്നു. ഡ്രൈവര്‍ സെഗ്മെന്‍റ് പ്രത്യേകമായി വേര്‍തിരിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ഇതുവഴി ലഭിച്ചിരുന്നു. വേഴ്സ വിപണിയില്‍ പരാജയമായതിനു ശേഷം ഇത്തരം ജോലികള്‍ നടക്കാതായി.
മാരുതി കസ്റ്റമൈസേഷന്‍ പ്ലാന്‍റ് ബംങ്കളുരുവില്‍ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. 120 ഏക്കറോളം പ്രദേശത്ത് പരന്നു കിടക്കുന്ന വന്‍ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം ഹബ്ബുകള്‍ തീര്‍ക്കുവാനാണ് പരിപാടി.


Click it and Unblock the Notifications