മുല്ലപ്പൂ വിപ്ലവത്തില്‍ നിസ്സാന്‍ പങ്കുചേരുന്നു

Nissan Qasana
ഇയോണ്‍ രംഗത്തിറങ്ങിയതോടെ ചെറുകാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കി ആള്‍ട്ടോ അനുഭവിച്ചിരുന്ന കടുത്ത ഏകാന്തതയ്ക്ക് ശമനമായി. ഒരു 'കമ്പനി'യില്ലാത്തതിന്‍റെ വിഷമം ഇനി ആള്‍ട്ടോയ്ക്ക് തോന്നില്ല. എന്നാല്‍ ഇതുകൊണ്ടായില്ലെന്നാണ് മറ്റ് കാര്‍ കമ്പനികള്‍ മനസ്സിലാക്കുന്നത്. സെഗ്‍മെന്‍രില്‍ കൂടുതല്‍ പേര്‍ കടന്നു വരേണ്ടതുണ്ട്. മാരുതിയും ഇയോണും ചേരുമ്പോളും കാര്യങ്ങളങ്ങോട്ട് ഉഷാറാകുന്നില്ല. ഈ കുറവ് പരിഹരിക്കാനാണ് നിസ്സാന്‍ പുതിയൊരു ചെറുകാറുമായി വരുന്നത്. പിന്നാലെ വരാന്‍ കൂടുതല്‍ പേര്‍ കാത്തുനില്‍പുണ്ട്. എല്ലാരും കൂടി മാരുതി ആള്‍ട്ടോയുടെ കാര്യം കൊലവെറിയാക്കുമോ എന്തോ!!

3 ലക്ഷത്തില്‍ താഴെയുള്ള കാര്‍ എന്നാണ് നിസ്സാനിന്‍റെ പ്ലാന്‍. ഈ വില രാജ്യത്തെ ഇടത്തരക്കാരനെ കാരുണ്യപൂര്‍വം നോക്കുന്നതാണ്. ഈ സാമ്പത്തിക വിഭാഗത്തിലേക്ക് നിസ്സാന്‍ ഇതുവരെയും കടന്നിട്ടില്ല. നിസ്സാന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റായ ആന്‍ഡി പാല്‍മറാണ് സംഗതി അറിയിച്ചിട്ടുള്ളത്.

ചെറുകാര്‍ വിഭാഗത്തില്‍ നിലവില്‍ മൈക്രയാണ് നിസ്സാനിന്‍റെ പോര്‍ട്‍ഫോളിയോവില്‍ ഉള്ളത്. ഈ ഹാച്ച്ബാക്ക് കാറിന്‍റെ വില 4.15 ലക്ഷത്തിലാണ് തുടങ്ങുന്നത് (ദില്ലി എക്സ്ഷോറും വില). എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ സണ്ണിയുണ്ട്.

ഈയടുത്ത കാലത്ത് വിപണിയില്‍ സംഭവിച്ച വിദേശകമ്പനികളുടെ കടന്നുകയറ്റം ഒരു മുല്ലപ്പൂ വിപ്ലവത്തിനു തന്നെ തുടക്കമിട്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു ബ്രാന്‍ഡിന്‍റെ ഏകാധിപത്യം ഇനി അധികകാലം ഉണ്ടകില്ലെന്നു തന്നെയാണ് ഇത് നല്‍കുന്ന വ്യക്തമായ സൂചന. ആള്‍ട്ടോ ദീര്‍ഘകാലമായി ഇന്ത്യന്‍ വിപണിയില്‍ ഏകാധിപത്യം തുടര്‍ന്നുവരികയായിരുന്നു എന്നു പറയാം. ഏതാണ്ട് 30,000 കാറുകള്‍ വീതമാണ് മാസത്തില്‍ ആള്‍ട്ടോ വിറ്റഴിക്കപ്പെടുന്നത്. എന്തൊരു കൊലവെറി അല്ലേ?!!

അതേസമയം അള്‍ട്രാ ചെറുകാര്‍ വിപണിയല്ല നിസ്സാന്‍ ലക്ഷ്യം വെക്കുന്നത് എന്നും മനസ്സിലാക്കാം. യഥാര്‍ത്ഥത്തില്‍ നാനോ നിലപാടെടുത്തിരിക്കുന്ന ഇടത്തിലേക്ക് പ്രമുഖ കമ്പനികളൊന്നും കടന്നുവരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഈയടുത്ത കാലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ചീത്തപ്പേര് കേള്‍പ്പിച്ചാലോ എന്നതാണ് പ്രശ്നം. ഇത്രയും ചെറിയ വിലയ്ക്ക് ഗുണനിലവാരത്തോടെ ഉല്‍പന്നം എത്തിക്കുക എന്നത് വലിയ പ്രശ്നം തന്നെയാണ്. ബ്രാന്‍ഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കാണെങ്കില്‍ ഗുണനിലവാരം ഒരു ജീവന്മരണ പ്രശ്നവുമാണ്.

Most Read Articles

Malayalam
English summary
Nissan Motors is planning to bring a small car to Indian market where Maruti Suzuki Alto has been the lone mover and Hyundai recently added one model called Eon to this portfolio.
Story first published: Thursday, January 19, 2012, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X