കമ്പനികള്‍ ഡീസല്‍ നിക്ഷേപത്തിന്

Posted By:
To Follow DriveSpark On Facebook, Click The Like Button
Diesel Tank
ഡീസല്‍ കാറുകള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതോടെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരമൊരുങ്ങുന്നു. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഡീസല്‍ കാര്‍ ഡിമാന്‍ഡ് പരിഗണിച്ച് ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കും പ്ലാന്‍റ് നിര്‍മാണത്തിനും എന്‍ജിന്‍ നിര്‍മാണത്തിനുമെല്ലാമായി വന്‍ നിക്ഷേപങ്ങള്‍ക്കാണ് കമ്പനികള്‍ തയ്യാറായിരിക്കുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രേമികളുടെയും ഇടപെടല്‍ മൂലമാണ് ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. കടുത്ത പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാക്കുന്ന ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ തന്നെ അതിന്‍റെ നഷ്ടപരിഹാരവും നല്‍കാന്‍ തയ്യാറാവണമെന്നായിരുന്നു ഇരുകൂട്ടരുടെയും വാദം. ഡീസലിന്‍റെ കാര്‍ഷിക സബ്സിഡിയുടെ ഗുണഫലം കാര്‍ ഉടമകള്‍ പങ്കിടുന്നത് അധാര്‍മികമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടോ വിപണിക്ക് നികുതി കൂട്ടല്‍ ഒരു വന്‍ തിരിച്ചടിയായി മാറുമെന്ന് കാര്‍ നിര്‍മാതാക്കള്‍ വാദിച്ചു.

മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്സ്, മഹീന്ദ്ര, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച ഡീസല്‍ നിക്ഷേപ പദ്ധതികളുമായി മുമ്പോട്ടു പോകുമെന്നാണ് അറിയുന്നത്. നിലവിലെ പ്രഖ്യാപനങ്ങള്‍ മാത്രമെടുത്താല്‍ 3500 കോടിയിലധികം രൂപയുടെ നിക്ഷേപം മേഖലയില്‍ വരും. എല്ലാ ക്രാ‍ നിര്‍മാതാക്കളും ഈ വഴിക്ക് ഇറങ്ങുന്നതോടെ നിക്ഷേപം കൂടുതല്‍ ഉയരും.

‍ഡീസല്‍ നിക്ഷേപ പദ്ധതിക്കുള്ള പദ്ധതി ആസൂത്രണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോഴ്സ് അറിയിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വ്യക്തമാക്കി.

മാരുതി മാത്രം 1000 കോടിയുടെ നിക്ഷേപ പദ്ധതി മനസ്സില്‍ കാണുന്നുണ്ട്. ബജറ്റ് നിര്‍ദ്ദേശം അനുകൂലമാകയാല്‍ പ്ലാന്‍റ് ശേഷി കൂട്ടല്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.

English summary
As the central government backed from hiking the duties of diesel cars, the companies come forth to increase their investments on diesel engine plants.
Story first published: Tuesday, March 20, 2012, 10:24 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark