നിസ്സാന്‍ ഇവാലിയ ടെസ്റ്റ് ചെയ്യുന്നു

Posted By:
Nissan Evalia
കഴിഞ്ഞ ദില്ലി എക്സ്പോയിലാണ് നിസ്സാന്‍ ഇവാലിയ എം പി വി ഇന്ത്യക്കാരനു മുന്‍പിലെത്തുന്നത്. രണ്‍ബീര്‍ കപൂറാണ് അവതരിപ്പിച്ചത്. ഇന്ത്യയനുഭവിക്കുന്ന എം പി വി ദാരിദ്ര്യം കൊണ്ടായിരിക്കണം നിസ്സാനിന്‍ പവലിയനില്‍ ഒരു പുരത്തിനുള്ള ആള്‍ത്തിരക്കുണ്ടായിരുന്നു. എല്ലാവരും കണ്ട് തൃപ്തിയടഞ്ഞാണ് തിരിച്ചു പോയത്. നിസ്സാനും സംതൃപ്തിയായി. ഇവാലിയയെ ധൈര്യമായി വിപണിയിലിറക്കാം എന്നായി. എന്നാല്‍ മാസവും തീയതിയുമൊന്നും നിസ്സാന്‍ പറഞ്ഞിട്ടില്ല.

പുതിയ ചില വാര്‍ത്തകള്‍ നിസ്സാന്‍ ഇവാലിയയുടെ ഇന്ത്യന്‍ ടെസ്റ്റുകള്‍ തകൃതിയായി നടക്കുന്നതിനെക്കുറിച്ച് പറയുന്നു. ബങ്കളുരുവിലാണ് ഈ 7 സീറ്റര്‍ എം പി വി ടെസ്റ്റ് നടത്തുന്നത്. ബങ്കളുരു - മൈസൂര്‍ ഹൈവേയില്‍ വെച്ചാണ് ഓട്ടോ പപ്പരാസികള്‍ ഇവാലിയയെ കണ്ടെത്തിയത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും റൈഡിംഗ് പൊസിഷനും ഇവാലിയയ്ക്കുള്ളതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. മാരുതി ഓമ്നിയിലുള്ളതു പോലത്തെ സ്ലൈഡിംഗ് ഡോറുകളാണ് ഇവാലിയയ്ക്ക്.

English summary
Latest news is that the Evalia was found road testing at the Bangalore – Mysore highway with a sticker – On Test.
Story first published: Tuesday, March 20, 2012, 14:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark