മാരുതി ഡീലര്‍മാര്‍ സുതാര്യത പുലര്‍ത്തണം: കോടതി

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Alto K-10
"അദര്‍ ചാര്‍ജ്ജസ്" എന്ന പേരില്‍ തുക ഈടാക്കുന്നുവെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കണമെന്ന് മാരുതി സുസുക്കിയോട് ദില്ലിയിലെ ഒരു ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളും ഡീലര്‍മാരും തമ്മിലുള്ള ഇടപാടില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നും ഇതിനുള്ള നിര്‍ദ്ദേശം രാജ്യത്തെ എല്ലാ മാരുതി സുസുക്കി ഡീലര്‍മാര്‍ക്കും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ വഴി കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുന്ന തരത്തിലുള്ള വ്യവഹാരങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ താമസക്കാരനായ മോഹന്‍ സിംങ് ആണ് പരാതിക്കാരന്‍. താന്‍ മാരുതി ഈക്കോ കാര്‍ വാങ്ങിയപ്പോള്‍ "അദര്‍ ചാര്‍ജ്ജസ്" എന്ന പേരില്‍ 54,500 രൂപ ഈടാക്കിയെന്നും ഇതിന്‍റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡീലറില്‍ നിന്ന് മറുപടിയുണ്ടായില്ലെന്നും മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

കാറിനെ സി എന്‍ ജി പതിപ്പാക്കി മാറ്റാന്‍ വന്ന ചെലവും പേപ്പര്‍ ജോലികളുടെ ചെലവുമാണ് അദര്‍ ചാര്‍ജ്ജസ്സില്‍ ഉള്‍പ്പെടുത്തി വാങ്ങിയതെന്ന ഡീലറുടെ വാദം കോടതി സ്വീകരിച്ചു. എന്നാല്‍ ഇത് കൃത്യമായി വിശദമാക്കാതിരുന്നതിനെ കോടതി വിമര്‍ശിച്ചു. ഈ നടപടി ഡീലര്‍മാര്‍ ഉപഭോക്താക്കളെ നേരിടുന്നത് സുതാര്യമായ വഴികളിലൂടെയല്ല എന്നതിന് തെളിവാണെന്ന് കോടതി പറഞ്ഞു.

കൂടുതല്‍... #maruti #മാരുതി #ബിസിനസ്
English summary
The Maruti Suzuki India Ltd has been asked by a consumer forum to keep transparency in their dealings with customers.
Story first published: Saturday, March 24, 2012, 17:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark