ഫാബിയ സ്കൗട്ട് നിശ്ശബ്ദമായി ലോഞ്ചി

സ്കോ‍‍ഡ ഫാബിയ സ്കൗട്ട് കഴിഞ്ഞ ദിവസം വളരെ നിശ്ശബ്ദമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എല്ലാവരും ഓഫീസ് വിട്ടുപോയ നേരം നോക്കിയാണ് സ്കോഡ പണിതത്. ഒരു മാധ്യമത്തിനും വിവരം ലഭിച്ചിരുന്നില്ല. നിലവില്‍ പ്രീമിയം സെഗ്മെന്‍റില്‍ വിരാജിക്കുന്ന ഫാബിയയ്ക്ക് കൂടുതല്‍ പ്രീമിയം പ്രതിച്ഛായ നല്‍കുന്നതാണ് സ്കൗട്ട് വേരിയന്‍റ്. 6.67 ലക്ഷത്തിനും 7.96 ലക്ഷത്തിനും ഇടയില്‍ വില കണ്ടിരിക്കുന്നു. മഹാരാഷ്ട്ര എക്സ്ഷോറൂം വിലയാണിത്.

1.2 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്ഡജിനാണ് ഫാബിയ സ്കൗട്ടിനുള്ളത്. 1.2 ലിറ്റര്‍ ടിഡിഐ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പും ഉണ്ട്.

2012ല്‍ കാര്‍ വിപണിയിലെത്തുമെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ആരോടും മിണ്ടാതെ ലോഞ്ച് ചെയ്യുമെന്ന് കരുതിയിരുന്നില്ല. എന്തുചെയ്യട്ടെ!

പ്രീമിയം വിഭാഗത്തില്‍ നിലയുറപ്പിക്കുന്ന സ്കോഡ സ്കൗട്ട് വോള്യം വിപണിയെ ലാക്കാക്കുന്നില്ല എന്നത് സുവ്യക്തമാണല്ലോ. ഇക്കാരണത്താല്‍ പരസ്യത്തിന്‍റെ പ്രളയമൊന്നും സ്കോഡ ആഗ്രഹിക്കുന്നില്ല.

ഉയര്‍ന്ന നിലവാരത്തിലുള്ള സവിശേഷതകളാണ് സ്കോ‍ഡ ഫാബിയ സ്കൗട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

Most Read Articles

Malayalam
English summary
Skoda Fabia Scout has been launched India at the price of 6.67 Lakhs.
Story first published: Wednesday, April 25, 2012, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X