മെഴ്സിഡസ് ബ്രാന്‍ഡ് സ്മാര്‍ട്ട് ഇന്ത്യയിലേക്ക്?
ജര്‍മന്‍ കമ്പനിയായ മെഴ്സിഡസിന്‍റെ ഉടമസ്ഥതയിലാണ് ഈ ബ്രാന്‍ഡുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ബീറ്റില്‍, ഫിയറ്റ് 500, മിനി കൂപ്പറുകള്‍ എന്നീ പ്രീമിയം ചെറുകാറുകളുടെ നിരയിലേക്ക് സ്മാര്‍ട്ട് കാറുകള്‍ കൂടി എത്തിച്ചേരുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
റിനോയുടെ സഹായത്തോടെ സ്മാര്‍ട്ട് ചെറുകാറുകളുടെ വില കുറയ്ക്കാനുള്ള വഴികളും മെഴ്സിഡസ് ആരായുന്നുണ്ട്. ഇന്ത്യന്‍ വിപണിക്ക് പ്രത്യേകമായാണ് ഈ നടപടി. ഇന്ത്യന്‍ വിപണി എത്രമാത്രം ഈ കാറിനെ പിന്തുണയ്ക്കുമെന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയാണ് മെഴ്സിഡസ് ഇപ്പോള്‍. സ്മാര്‍ട്ട് ഫോര്‍റ്റു, സ്മാര്‍ട്ട് ഫോര്‍ഫോര്‍ എന്നീ കാറുകളാണ് ഇന്ത്യയില്‍ ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത്.
നടന്നുകൊണ്ടിരിക്കുന്ന ഫീസിബിലിറ്റി സ്റ്റഡി അനുകൂലമാവുകയാണെങ്കില്‍ 2014ല്‍ തന്നെ സ്മാര്‍ട്ട് ഇന്ത്യയിലേക്ക് കടക്കും. 12-15 ലക്ഷത്തിനിടയില്‍ കാറുകള്‍ക്ക് വില കാണുമെന്നാണ് അനുമാനിക്കപ്പെടുന്നത്.


Click it and Unblock the Notifications









