ടാറ്റ നാനോ സിഎന്‍ജി 2013ല്‍

Posted By:
ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബോഷിന്‍റെ ഡീസല്‍ എന്‍ജിന്‍ 40 കിമി വരെ മൈലേജ് നല്‍കുമെന്ന് വാര്‍ത്തകള്‍ വൈറലായി പടരുന്നു. ഇതിനു പിന്നാലെ പുതിയൊരു വാര്‍ത്ത കൂടി വന്നിട്ടുണ്ട്. ടാറ്റ നാനോയുടെ സിഎന്‍ജി പതിപ്പ് 2013 മാര്‍ച്ചോടെ ഇന്ത്യന്‍ വിപണിയിലെത്തും.

നിലവിലുള്ള 624 സിസിയുടെ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും ഈ ഇരട്ട ഇന്ധന വാഹനത്തില്‍ ഉപയോഗിക്കുക. ഇതില്‍ ചെറിയ ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തും.

ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. അതേസമയം സിഎന്‍ജി സംവിധാനത്തിന്‍റെ ഭാരം കൂടി നാനോ പേറേണ്ടി വരും. സമാനമായ ട്രാന്‍സിമിഷനും സസ്പെന്‍ഷനുമാണ് ഉപയോഗിക്കുക.

സിഎന്‍ജി നാനോ കാര്‍ കഴിഞ്ഞ ദില്ലി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നാനോയുടെ ലഗേജ് സ്പേസ് കവരാത്ത രീതിയിലായിരിക്കും സിഎന്‍ജി കിറ്റ് സംവിധാനം ചെയ്യുക. പെട്രോള്‍-സിഎന്‍ജി തെരഞ്ഞെടുപ്പിനായി സ്മാര്‍ട്ട് സ്വിച്ചിംഗ് സംവിധാനം ഉണ്ടായിരിക്കും.

English summary
Tata Nano CNG will be launched in India by 2013.
Story first published: Thursday, April 26, 2012, 11:23 [IST]
Please Wait while comments are loading...

Latest Photos