പോളോ മികച്ച പ്രീമിയം കോംപാക്ട് കാര്‍

Volkswagen Polo
ഏഷ്യാ പസിഫിക് വിപണിയിലെ ഏറ്റവും മികവുള്ള പ്രീമിയം കോംപാക്ട് കാറായി ഫോക്സ്‍വാഗണ്‍ പോളോയെ തെരഞ്ഞെടുത്തു. ജെഡി പവര്‍ നടത്തിയ 'ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡി'യിലാണ് പോളോയെ മികച്ച കാറായി തെരഞ്ഞെടുത്തത്. നവംബര്‍ 2010നും ജൂലൈ 2011നും ഇടയില്‍ പോളോ വാങ്ങിയ 8000 പേരുടെ അഭിപ്രായം കൂടി അന്തിമ തീരുമാനമെടുക്കുന്നതിന് കണക്കിലെടുത്തതായി ജെ ഡി പവര്‍ അറിയിച്ചു.

മികച്ച ഡ്രൈവിംഗ് ഗുണനിലവാരം, ഹാന്‍ഡ്‍ലിംഗ്, സുരക്ഷ, സ്ഥിരത തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചപ്പോള്‍ പോളോ ഇവയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതായി കണ്ടെത്തി. 2009ല്‍ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഈ കാര്‍ നേടിയിരുന്നു.

7 വേരിയന്‍റുകളാണ് പോളോയ്ക്ക് നിലവിലുള്ളത്. ഇവ 6 വര്‍ണങ്ങളില്‍ ലഭ്യമാണ്. 1.6 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. റിമോട്ട് കോണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന ഡോറുകളും വിന്‍ഡോകളുമാണ് ഈ കാറിനുള്ളത്. മികച്ച മൈലേജും ഈ കാര്‍ പ്രദാനം ചെയ്യുന്നു. ഡീസലിന് 22.07 കിമിയും പെട്രോളിന് 17.2 കിമിയുമാണ് മൈലേജ്.

2010 മാര്‍ച്ചിനും 2012 ഫെബ്രുവരിക്കും ഇടയില്‍ 65,127 പോളോ ഹാച്ച്ബാക്കുകളാണ് വിപണിയില്‍ ആകെ വിറ്റഴിച്ചത്.

Most Read Articles

Malayalam
English summary
Volkswagen Polo has won Best Premium Compact Car in Initial Quality award from J.D. Power Asia Pacific.
Story first published: Tuesday, March 27, 2012, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X