ബിഎംഡബ്ലിയു 13 ലക്ഷം കാര്‍ തിരിച്ചുവിളിച്ചു

Posted By:
ബിഎംഡബ്ലിയു എജി 13 ലക്ഷം കാറുകളുടെ തിരിച്ചുവിളി പ്രഖ്യാപിച്ചു. 2003നും 2010നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളില്‍ കണ്ടെത്തിയ ഇലക്ട്രിക്കല്‍ തകരാറുകളാണ് തിരിച്ചുവിളിക്ക് അടിസ്ഥാനം. കാറിന്‍റെ ട്രങ്കില്‍ ബാറ്ററി കേബിള്‍ കവറിനാണ് തകരാര്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് തീപ്പിടിത്തത്തിന് കാരണമായേക്കും.

മേല്‍പ്പറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ച 5 സീരീസ് 6 സീരീസ് കാറുകള്‍ക്കാണ് ഈ പ്രശ്നമുള്ളത്. ചില കാറുകളില്‍ ബാറ്ററി കേബിള്‍ കവര്‍ തെറ്റായ രീതിയില്‍ സ്ഥാപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് തിരിച്ചുവിളിയെന്ന് കമ്പനി അറിയിച്ചു. ഈ പ്രശ്നം മൂലം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് പ്രയാസം നേരിടാം. അപൂര്‍വ്വ കേസുകളില്‍ തീപ്പിടിത്തത്തിനും സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം ഈ പ്രശ്നം മൂലം ഇതുവരെയും തീപ്പിടിത്തമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ബിഎംഡബ്ലിയു പറഞ്ഞു. കൂടാതെ ഒരു ശതമാനത്തിലധികം കേസുകളില്‍ ഈ പ്രശ്നമുണ്ടായിരിക്കാന്‍ സാധ്യതയില്ലെന്നും കമ്പനി വ്യക്തമാക്കി.

അടുത്തുള്ള ബിഎംഡബ്ലിയു ഷോറൂമില്‍ ചെന്ന് പ്രശ്നം പരിഹരിക്കാവുന്നതാണ്. ചെലവുകളൊന്നുമില്ല. മുപ്പത് മിനിട്ട് നേരത്തെ പണിയേയുള്ളൂ.

English summary
BMW AG has announced a massive recall of 13 lakh cars after it found electrical problems in cars built between 2003 and 2010.
Story first published: Tuesday, March 27, 2012, 14:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark