പെട്രോള്‍ കാറുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

Posted By:
Car
പെട്രോള്‍ കാറുകള്‍ വമ്പന്‍ ഓഫറുകളുമായി കമ്പനികള്‍ രംഗത്ത്. ഡിസൗണ്ടുകള്‍, സമ്മാനങ്ങള്‍, സൗജന്യ സര്‍വ്വീസുകള്‍ തുടങ്ങി നിരവധി ഓഫറുകളാണ് കമ്പനികള്‍ നല്‍കുന്നത്.

ഡീസല്‍ കാറുകള്‍ക്ക് ഈയിടെയായി ലഭിച്ചുകൊണ്ടിരിക്കുന്ന വിപണി സ്വീകാര്യത പെട്രോള്‍ കാറുകള്‍ക്ക് വമ്പന്‍ തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് പെട്രോള്‍ കാറുകള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ പണി പതിനെട്ടും പയറ്റുന്നത്.

സ്വര്‍ണ നാണയങ്ങള്‍, എല്‍ ഇ ‍ഡി ടെലിവിഷനുകള്‍, സൗജന്യ ആക്സസറികള്‍ തുടങ്ങിയവയാണ് ഓഫര്‍ ചെയ്യുന്ന സമ്മാനങ്ങള്‍. പല കാര്‍ മോഡലുകള്‍ക്കും 25000 രൂപ വരെ ഡിസ്കൗണ്ടുകള്‍ നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാവുന്നുണ്ട്. ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ ഏറ്റവും വിറ്റു പോകുന്ന കാറുകള്‍ക്കു വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. ടൊയോട്ട, ഹോണ്ട, ഷെവര്‍ലെ എന്നീ കമ്പനികളും ഓഫറുകള്‍ നല്‍കുന്നു.

ഡീസല്‍ പതിപ്പുകള്‍ ഇല്ലാത്ത കാറുകള്‍ക്കെല്ലാം കഷ്ടകാലമാണ് ഇന്ന് വിപണിയില്‍. ഡീസല്‍ - പെട്രോള്‍ പതിപ്പുകളുള്ള മോഡലുകളാണ് ശരിയായ ബാലന്‍സ് നിലനിര്‍ത്തുന്നത്. മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവ പോലും വിപണിയില്‍ പ്രയാസപ്പെടുന്നത് ഡീസല്‍ പതിപ്പുകളുടെ അഭാവം നിമിത്തമാണ്.

English summary
If you are not very particular about buying a petrol car or a diesel one, then this is possibly the best time to buy a petrol car and at a bargain too.
Story first published: Saturday, April 28, 2012, 12:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark