ഫോക്സ്‍വാഗണ്‍ കൂടുതല്‍ വാഹനങ്ങളുമായി

Posted By:
Volkswagen Up!
ഫോക്സ്‍വാഗണിന്‍റെ വമ്പന്‍ അന്താരാഷ്ട്ര പദ്ധതികളെക്കുറിച്ച് പലവട്ടം പറഞ്ഞതാണ്. ഇന്ത്യയില്‍ കാര്‍ നിര്‍മാണത്തില്‍ അഞ്ചാം സ്ഥാനം പിടിക്കാനുള്ള കമ്പനിയുടെ കൊണ്ടുപിടിച്ച ശ്രമത്തെക്കുറിച്ചും പറഞ്ഞുകഴിഞ്ഞു. ഈ ശ്രമങ്ങള്‍ക്കെല്ലാം അത്യന്താപേക്ഷിതമായ കാര്യമാണ് ഉല്‍പന്ന വൈവിധ്യം. ഈ വഴിക്കാണ് ഫോക്സ്‍വാഗണിന്‍റെ ഇപ്പോഴത്തെ പോക്ക്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പുതിയ കാര്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിടുന്നതാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

മള്‍ടി പര്‍പസ് വാഹനങ്ങളുടെയും കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റികളുടെയും മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന വളര്‍ച്ചാ കൊലവെറി മുതലെടുക്കാനാണ് ഫോക്സ്‍വാഗണിന്‍രെ പരിപാടിയെന്നാണ് മനസ്സിലാക്കാനാവുന്നത്.

ഫോക്സ്‍വാഗണ്‍ അപ്! എന്നൊരുത്തന്‍ ചെറുകാര്‍ സെഗ്‍മെന്‍റിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നുണ്ട്. 3-4 ലക്ഷത്തിനുള്ളിലായിരിക്കും ഈ വാഹനത്തിന്‍റെ വില.

English summary
Volkswagen is planning to bring new models to Indian market.
Story first published: Saturday, January 28, 2012, 14:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark