ഫോര്‍ഡ് തൊഴിലാളികള്‍ തടങ്കലില്‍

Posted By:
Ford Strike
ഫോര്‍ഡ് ഇന്ത്യ ചെന്നൈ പ്ലാന്‍റില്‍ നിന്ന് പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്കു മുന്‍പില്‍ സമരം ചെയ്ത തൊഴിലാളികളെ തടങ്കലിലാക്കി. 450ളം തൊഴിലാളികളെയാണ് തടവിലാക്കിയിരിക്കുന്നത് കമ്പനി അന്യായമായി പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു.

അതേസമയം സമരപരിപാടി മൂലം ഉല്‍പാദനം അവതാളത്തിലായിട്ടില്ലെന്ന് തൊഴിലാളി നേതാക്കള്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത തൊഴിലാളികളെ അടുത്തു തന്നെയുള്ള കല്യാണ മണ്ഡപത്തിലാണ് തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

മാനേജേമെന്‍റുമായി ചര്‍ച്ചയ്ക്ക് തൊഴിലാളികള്‍ തയ്യാറാണെങ്കിലും കമ്പനി പ്രസ്തുത ആവശ്യത്തിന് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. 9 തൊഴിലാളികളെയാണ് പുറത്താക്കിയിട്ടുള്ളത്. പുറത്താക്കലിനു പിന്നിലെ കാരണം വ്യക്തമായി പറയാന്‍ കമ്പനി സന്നദ്ധമായിട്ടില്ല.

ചെന്നൈയിലെ മറൈമലൈ നഗറിലാണ് ഫോര്‍ഡ് പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. ഫിയസ്റ്റ്, ഫിഗോ, എന്‍ഡീവര്‍ തുടങ്ങിയ മോഡലുകളാണ് ഇവിടെ നിന്നും പുറത്തിറങ്ങുന്നത്.

English summary
Nearly 450 Ford employees who demonstrated a sit-in-strike in front of Ford India plant of Chennai have been detained by police,
Story first published: Thursday, March 29, 2012, 11:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark