ഭീകരാക്രമണം തടയാന്‍ എംബിപിവി

Posted By:
AK Antony at DEFEXPO
കോഴ വിവരം പുറത്തറിഞ്ഞാല്‍ ഒരു മിനിട്ടുനേരം തലയില്‍ കൈവെക്കുക, ബോംബാക്രമണമുണ്ടായാല്‍ ഞെട്ടല്‍ പ്രകടിപ്പിക്കുക, വിദേശരാഷ്ട്രങ്ങളില്‍ പോയി അവിടങ്ങളിലെ സൈന്യത്തിന്‍റെ കസര്‍ത്തും കാവാത്തും കാണുക തുടങ്ങിയവയാണ് പ്രതിരോധമന്ത്രിമാര്‍ സാമാന്യമായി ചെയ്തു വരുന്ന പണികള്‍. മറ്റ് കാര്യങ്ങളെല്ലാം അതിന്‍റെ മട്ടും മാതിരിയിരിയിലും നടക്കും. വിപി സിംഗിനു ശേഷം പിന്‍വശത്ത് നെടുകെ എല്ല് പാഞ്ഞിട്ടുള്ള ആരെയും പ്രതിരോധമന്ത്രിയാക്കാന്‍ ഭരണക്കാര്‍ ധൈര്യപ്പെട്ടിട്ടില്ല.

പറഞ്ഞുവന്നത് നമ്മുടെ രാജ്യം നേരിടുന്ന നിരന്തരമായ ഭീകരാക്രമണങ്ങളെക്കുറിച്ചാണ്. ആക്രമണങ്ങള്‍ അതിന്‍റെ പാട്ടിന് നടക്കുന്നു; പ്രതിരോധ മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ അവയുടെ പാട്ടിനും നടക്കുന്നു. തീവണ്ടി സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമൊക്കെയാണ് ഭീകരന്മാരുടെ കളി ഏറെയും നടക്കുന്നത്. ഇവിടങ്ങളില്‍ ഒരു മികച്ച വിപണിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ടാറ്റ.

ഇത്തരം കെട്ടിടങ്ങള്‍ക്കകത്ത് ഉപയോഗിക്കാവുന്ന ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്‍റെ കണ്‍സെപ്റ്റ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നു. ദില്ലിയിലെ പ്രഗതി മൈതാനത്തില്‍ നടക്കുന്ന ഡിഫെക്സ്പോ 2012ലാണ് ഈ കണ്‍സെപ്റ്റ് അവതരിച്ചിരിക്കുന്നത്.മൈക്രോ ബുള്ളറ്റ് പ്രൂഫ് വാഹനം(MBPV) എന്നാണ് ഈ വാഹനത്തെ വിളിക്കേണ്ടത്.

വലിയ നിര്‍മിതികള്‍ക്കകത്ത് ഉപയോഗിക്കാവുന്ന മൊബിലിറ്റിയുള്ള ഈ വാഹനം ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് പറയപ്പെടുന്നു.

മറ്റ് നാല് പ്രതിരോധ വാഹനങ്ങള്‍ കൂടി ടാറ്റ ലോഞ്ച് ചെയ്തിട്ടുണ്ട്. ടാറ്റ 12x12 പ്രഹാര്‍ മിസൈര്‍ വാഹനം, ലൈറ്റ് സായുധവാഹനം, മൊബൈല്‍ ബങ്കര്‍, 6x6 7കെഎല്‍ റിഫ്യൂവലര്‍ എന്നീ വാഹനങ്ങളാണ് ലോഞ്ചിയത്.

വാരിക്കുന്തം, കഠാരി, ഏറുപടക്കം തുടങ്ങിയ ആയുധങ്ങളുമായാണ് സൈന്യം മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ജനറല്‍ വികെ സിങ്ങിന്‍റെ വെളിപ്പെടുത്തലുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ടാറ്റയുടെ സായുധവാഹനങ്ങളുടെ പ്രസക്തി ഇവിടെയാണെന്ന് പറയേണ്ടതില്ലല്ലോ?

English summary
Tata Motors unveiled a Micro Bullet-Proof Vehicle (MBPV) at DEFEXPO that can be used inside the key infrastructures such as airports, railway stations etc.
Story first published: Friday, March 30, 2012, 12:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark