സിറ്റിഗോ 5 ഡോര്‍ ഇന്ത്യയിലേക്ക് എന്ന്?

ഫോക്സ്‍വാഗണിന്‍റെ പ്ലാറ്റ്ഫോം ഷെയറിംഗ് നയത്തിന്‍റെ ഭാഗമായി നിരവധി മോഡലുകള്‍ ബ്രാന്‍ഡുകള്‍ മാറിമാറി തലങ്ങും വിലങ്ങും ലോക വിപണിയില്‍ പലയിടങ്ങളില്‍ വന്നിട്ടുണ്ട്. ഫോക്സ്‍വാഗണ്‍ അപ്! ആണ് സ്കോഡ സിറ്റിഗോ ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത് സ്കോഡ സിറ്റിഗോ എന്നാല്‍ ഫോക്സ്‍വാഗണ്‍ അപ്! എന്ന് മനസ്സിലാക്കുക. അല്ലെങ്കില്‍ ഫോക്സ്‍വാഗണ്‍ അപ്! എന്നാല്‍ സ്കോഡ സിറ്റിഗോ എന്നു മനസ്സിലാക്കുക! എപ്പടി?
അപ്പിനുള്ള മിക്ക സംഗതികളും സിറ്റിഗോയ്ക്കുള്ളിലുമുണ്ട്. സ്കോഡയുടെ പ്രത്യേക വ്യക്തിത്വം നിലനിര്‍ത്താനുള്ള ഡിസൈന്‍ സവിശേഷതകളിലെ മാറ്റം മാത്രം ഒരു മാറ്റമായി എടുത്തുപറയാം. സ്കോഡയുടെ ഗ്രില്ലിലാണ് അത് സ്വയം ആഘോഷിക്കാറുള്ളതെന്ന് പറയേണ്ടതില്ലല്ലോ.
1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിനുള്ളത്. 59 കുതിരകളുടെ ശക്തിയിലും 75 കുതിരശക്തിയിലും ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. വിലയുടെ കാര്യത്തില്‍ പതിവുപോലെ ഫോക്സ്‍വാഗണിന്‍റെ സമാന മോഡലിന്‍റെ വിലയുടെ തൊട്ടുചുവടെ എന്ന നയം തന്നെയായിരിക്കും പിന്തുടരുക. കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








