ഓഡി ഇന്ത്യ പുതുവല്‍സരവിലകള്‍!

Posted By:
Audi
ഓഡി ഇന്ത്യയുടെ മോഡലുകള്‍ക്ക് പുതുവര്‍ഷത്തില്‍ വരുന്ന വിലവര്‍ധനവ് സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടു. 59,000 മുതല്‍ 369,000 രൂപ വരെയുള്ള വിലവര്‍ധന വിവിധ മോഡലുകള്‍ക്ക് വരുത്തിയിട്ടുണ്ട്. ഇത് ദില്ലി എക്സ്ഷോറൂം വിലയെ ആസ്പദിച്ചുള്ളതാണ്. വിവിധ സംസ്ഥാനങ്ങളില്‍ ചെറിയ വിലവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും.

ഉല്‍പാദനച്ചെലവില്‍ വന്ന വര്‍ധനയും രൂപയുടെ മൂല്യത്തില്‍ വന്ന വന്‍ ഇടിവും വില കയറ്റുന്നതിന് തങ്ങളെ നിര്‍ബന്ധിതരാക്കിയെന്ന് ഓഡി ഇന്ത്യ അറിയിക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വഴക്കമുള്ള ഫിനാന്‍സ് പദ്ധതികളും ഓഡി ഫിനാന്‍സില്‍ തങ്ങള്‍ ഇതോടൊപ്പം അവതരിപ്പിക്കുമെന്ന് ഓഡി വ്യക്തമാക്കി.

വെല്ലുവിളികളെ അതിജീവിച്ച് ഓഡി ഇന്ത്യ മുന്നേറുകയാണെന്ന് ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പേഷ്കെ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ 24 ഡീലര്‍ഷിപ്പുകള്‍ കമ്പനിക്കുണ്ട്. ഇത് വരും നാളുകളില്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും. 2012ല്‍ വെച്ചിരുന്ന ടാര്‍ഗറ്റായ 8000 യൂണിറ്റ് മറികടക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു.

വിലവര്‍ധന (ദില്ലി എക്സഷോറൂം വിലയെ ആധാരമാക്കി)

ഓഡി എ6 2.0 ടിഡിഐ - 4,086,000 (വര്‍ധന - 2.5%)

ഓഡി എ8 എല്‍ 3.0 - 9,129,000 (വര്‍ധന - 2.5%)

ഓഡി ക്യു3 2.0 ടിഡിഐ ക്യു - 2,790,000 (വര്‍ധന - 2.5%)

ഓഡി ക്യു7 3.0 ടിഡിഐ ക്യൂ - 5,884,000 (വര്‍ധന - 1%)

ഓഡി എസ്4 3.0 ടിഎഫ്എസ്ഐ ക്യു 4,849,000 (വര്‍ധന - 5%)

English summary
Audi India has announced the details of increase in prices of its model range available in India.
Story first published: Friday, December 28, 2012, 11:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark