ഓഡി കാര്‍ലൈഫ് അഡ്വാന്‍സ്

Posted By:
To Follow DriveSpark On Facebook, Click The Like Button
Audi A6
ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ ഓഡിയുടെ സാമ്പത്തിക വിഭാഗമായ ഓഡി കാര്‍ലൈഫ് അഡ്വാന്‍സ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപനം വന്നു. ഓഡി എ4, എ6, ക്യു5 മോഡലുകളില്‍ സമഗ്രമായ പാക്കേജ് ലഭ്യമാക്കിക്കൊണ്ടാണ് തുടക്കം. കാര്‍ ഫിനാന്‍സിംഗ്, ഇന്‍ഷൂറന്‍സ്, സര്‍വീസ് പ്ലാന്‍, എക്സ്റ്റന്‍ഡഡ് വാറന്‍റി എന്നിവയാണ് സമഗ്ര പാക്കേജ്.

കുറഞ്ഞ ഇഎംഐ, സമഗ്ര റിസ്ക് കവറേജ് തുടങ്ങിയ നേട്ടങ്ങള്‍ ഈ മൂന്ന് മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പേഷ്കെ പറഞ്ഞു.

ഇന്ത്യന്‍ വിപണി ഇപ്പോഴും അപക്വമായ നിലയിലാണുള്ളതെന്ന് വിപണി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതായി മിഖായേല്‍ പറയുന്നു. ഇക്കാരണത്താലാണ് സാമ്പത്തിക പിന്തുണ ഉപഭോക്താക്കള്‍ക്ക് അത്യാവശ്യമാണെന്ന നിലപാടിലേക്ക് കമ്പനി എത്തിയത്. ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ആസ്വദിക്കുവാന്‍ ഇതുവഴി സാധിക്കുമെന്ന് മിഖായേല്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അടുത്തുള്ള ഓഡി ഇന്ത്യ ഡീലര്‍മാരെ കാണാവുന്നതാണ്.

2102ല്‍ മികച്ച വില്‍പനയോടെയാണ് ഓഡി വിപണിയില്‍ നില്‍ക്കുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ആദ്യപാദത്തില്‍ 2831 യൂണിറ്റ് വില്‍പനയാണ് ഓഡി കണ്ടെത്തിയിരിക്കുന്നത്. 43 ശതമാനത്തിന്‍റെ വിപണി വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഡി എ4, എ6, എ7 സോപോര്‍ട്ബാക്ക്, ഓഡി എ8എല്‍, ഓഡി ക്യൂ5, ക്യൂ7, ഓഡി ആര്‍എസ്5 കൂപെ, ഓഡി ടിടി, ഓഡി ആര്‍8, ഓഡി ആര്‍8 സ്പൈഡര്‍ എന്നീ മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഓഡി കാറുകള്‍.

English summary
Audi, the German luxury car manufacturer, with Audi Finance announced the launch of Audi CarLife Advance in India.
Story first published: Thursday, May 24, 2012, 11:42 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark