ആര്‍ഇ60 ഈ വര്‍ഷം വരും

Posted By:

ആര്‍ഇ 60 കുറച്ചുകാലമായി ഇന്ത്യന്‍ ഓട്ടോ വിപണിയുടെ ശ്രദ്ധാകേന്ദ്രമാണ്. ഒരു കാര്‍ എന്ന് വിളിക്കാന്‍ കഴിയാത്ത വാഹനമായിരുന്നിട്ടും ബജാജിന്‍റെ അസാധ്യമായ വിപണിതന്ത്രങ്ങള്‍ ഈ വാഹനത്തെ കാര്‍ പ്രണയികള്‍ക്കിടയിലും ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു.

ടാറ്റ നാനോയുടെ പകരക്കാരന്‍ എന്ന നിലയിലാണ് ആര്‍ഇ60യെ ആദ്യഘട്ടങ്ങളില്‍ വിപണി കണ്ടത്. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവന്നിരിക്കുന്നു. ഓട്ടോറിക്ഷയുടെ പകരക്കാരന്‍ എന്ന നിലയിലാണ് ആര്‍ഇ60യുടെ സ്ഥാനം.

To Follow DriveSpark On Facebook, Click The Like Button
Bajaj RE60

പുതിയ വാര്‍ത്തകള്‍ പറയുന്നത് ആര്‍ഇ60യുടെ ലോഞ്ച് സംബന്ധിച്ച് ചില വ്യക്തതകള്‍ കിട്ടിയതിനെക്കുറിക്കാണ്. ഈ വര്‍ഷം തന്നെ പുതിയ വാഹനം ലോഞ്ച് ചെയ്യുമെന്ന് ബജാജില്‍ നിന്നു തന്നെ ഉറപ്പ് ലഭിച്ചിരിക്കുന്നു. വാഹനത്തിന്‍റെ നിര്‍മാണം ബജാജ് തുടങ്ങിക്കഴിഞ്ഞു.

ബജാജ് ഓട്ടോ സീനിയര്‍ വൈസ് പ്രസിഡന്‍റായ എസ് രവികുമാറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

റിനോയുമായുള്ള കരാര്‍ പ്രകാരമാണ് ആര്‍ഇ60യുടെ നിര്‍മാണം ബജാജ് തുടങ്ങിയത്. എന്നാല്‍ കാറിന്‍റെ നിര്‍മാണ കണ്‍സെപ്റ്റ് പ്രതീക്ഷയ്ക്കൊത്തുയരാത്തതിനാല്‍ റിനോ പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു.

English summary
Bajaj Auto has now confirmed that it will launch the RE60 before the end of this fiscal year.
Story first published: Saturday, May 19, 2012, 11:51 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark