വിലകൂട്ടല്‍: 17 കമ്പനികള്‍ക്ക് സിസിഐ നോട്ടീസ്

Posted By:
Image
മത്സരമാണ് നമ്മുടെ നവസാമ്പത്തികത്തെ ബാലന്‍സ് ചെയ്ത് നിറുത്തുന്നത്. മത്സരമില്ലെങ്കില്‍ വില കുതിച്ചുയരുവാന്‍ തക്കതായ സാഹചര്യങ്ങള്‍ വ്യവസ്ഥയ്ക്കകത്ത് ധാരാളമാണ്. എന്നാല്‍ ഈ മത്സരത്തെ വളരെ എളുപ്പത്തില്‍ കമ്പനികള്‍ ഇല്ലായ്മ ചെയ്യുന്നത് ഒരു സാധാരണ സംഭവമാണിന്ന്. കമ്പനികള്‍ പരസ്പരം ധാരണയിലെത്തി വില ഉയര്‍ന്ന നിലയില്‍ തന്നെ നിറുത്തുകയാണ് പരിപാടി. കമ്പനികള്‍ തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന് 'കാര്‍ട്ടല്‍' എന്ന് പേര് വിളിക്കുന്നു.

മത്സരത്തെ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ രൂപീകരിച്ച 'കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ' (സിസിഐ)17 കാര്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസയച്ചതായി റിപ്പോര്‍ട്ടുകള്‍ കാണുന്നു. കോംപറ്റീഷന്‍ നിയമത്തിന്‍റെ 4ാം വകുപ്പ് പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. കമ്പനികളുടെ വിപണിയിലെ ആധിപത്യത്തെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുക. വിഷയത്തില്‍ അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സ്ഥാപനമാണ് സിസിഐ.

സ്പെയര്‍ പാര്‍ട്സ് വിലകള്‍ ഉയര്‍ന്ന നിലയില്‍ നിര്‍ത്തുവാന്‍ ഈ കമ്പനികള്‍ ഒത്തുപ്രവര്‍ത്തിച്ചതായാണ് സിസിഐ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്‍റെ ഡയറക്ടര്‍ ജനറല്‍ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. കേസിന്‍റെ ഹിയറിംഗ് അടുത്ത മാസത്തേക്ക് വെച്ചിട്ടുള്ളതായാണ് അറിയാന്‍ കഴിയുന്നത്. അതേസമയം കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സിസിഐ വിസമ്മതിക്കുകയാണ്.

ഇതുസംബന്ധിച്ച് ലോകസഭയില്‍ ചില അംഗങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയില്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് കോര്‍പറേറ്റ് കാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി ആര്‍ പിഎന്‍ സിംങ് വ്യക്തമാക്കിയിരുന്നു.

English summary
Competition Commission Of India has send notice 17 carmakers for business cartel activities.
Story first published: Friday, September 28, 2012, 15:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark