ഷെവര്‍ലെ ട്രാക്സ് ഇന്ത്യയില്‍ ട്രാക്കറാവും

ഇന്ത്യയിലേക്ക് കടക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഷെവര്‍ലെയുടെ വാഹനമാണ് ട്രാക്സ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയില്‍ ഈ വാഹനം അവതരിപ്പിച്ചിട്ടുണ്ട്. ഈ കോംപാക്ട് എസ്‍യുവി ട്രാക്കര്‍ എന്ന പേരിലായിരിക്കും ഇന്ത്യയിലെത്തുക. ട്രാക്സ് എന്ന പേരില്‍ ഫോഴ്സിന്‍റെ ഒരു എസ്‍യുവി ഇന്ത്യന്‍ വിപണിയിലുണ്ട്.

ഷെവര്‍ലെ കാപ്റ്റിവയുടെ ഒരു ചെറുരൂപം എന്നു വേണമെങ്കില്‍ ട്രാക്സിനെ വിശേഷിപ്പിക്കാം. ആഗോള വാഹന വിപണിയിലെ ഒരു പൊതു ട്രെന്‍ഡിനെയാണ് ഷെവര്‍ലെ ഇതുവഴി പിന്‍പറ്റുന്നത്. ചെറുവാഹനങ്ങള്‍ക്ക് പ്രയമേറുന്നത് തിരിച്ചറിഞ്ഞ് വിപണിയില്‍ വിജയിച്ച വലിയ വാഹനങ്ങളുടെ ചെറുരൂപങ്ങള്‍ നിരത്തിലേക്ക് ഓടിയിറങ്ങുകയാണ്.

Chevrolet Trax

ഷെവര്‍ലെ ട്രാക്സ് ബ്രസീലിലും റഷ്യയിലും ട്രാക്കര്‍ എന്ന പേരിലാണ് അറിയപ്പെടുക. ചില വിപണികളില്‍ എന്‍ജോയ് എന്ന പേരിലാണ് വാഹനം അറിയപ്പെടുന്നത്. ഇന്ത്യയില്‍ എന്‍ജോയ് എന്ന പേരില്‍ ഒരു എംപിവി ഇറക്കാന്‍ ഷെവര്‍ലെ പദ്ധതിയിടുന്നതിനെ കുറിച്ച് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ.

നവംബര്‍ മാസത്തില്‍ മെക്സിക്കന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ് ഈ വാഹനത്തെ. ഫോര്‍ഡിന്‍റെ ആഗോള കോംപാക്ട് എസ്‍യുവിയായ ഇക്കോസ്പോര്‍ടിനെതിരായി ഷെവര്‍ലെ നടത്തുന്ന നീക്കമായി ഇതിനെ കാണാവുന്നതാണ്. ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഇപ്പോള്‍ ബ്രസീലിയന്‍ വിപണിയില്‍ വില്‍പനയിലുണ്ട്. ഈ വാഹനം ഇന്ത്യയിലേക്ക് ഉടന്‍ തന്നെ കടന്നു വരും. ഇതിനു പിന്നാലെ തന്നെ ട്രാക്കറിന്‍റെ ലോഞ്ച് നടക്കുമെന്നറിയുന്നു.

1.7 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഷെവര്‍ലെ ട്രാക്സിന് ഉണ്ടാവുക. 128 കുതിരശേഷിയുള്ള ഈ എന്‍ജിന്‍ 6 സ്പീഡ് ഓട്ടോമാറ്റിക്, ഫോര്‍വീല്‍ ഡ്രൈവ് എന്നീ സന്നാഹങ്ങളോടെയാണ് വരിക.

റിനോ ഡസ്റ്റര്‍ എസ്‍യുവിയാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ മത്സരക്ഷമതയുള്ള ചെറു എസ്‍യുവി. ഇന്ത്യയില്‍ ആദ്യമെത്തിയ ചെറു എസ്‍യുവി പ്രീമിയര്‍ റിയോ ആണ്. ഈ വാഹനം പക്ഷെ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. മറ്റൊരു വാഹനം സൈലോ എംപിവിയുടെ ചെറുരൂപമായ ക്വണ്‍ടോ ആണ്.

Most Read Articles

Malayalam
English summary
Chevrolet is planning to launch their compact SUV Trax in India. It will be rechristened as Tracker.
Story first published: Monday, October 8, 2012, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X