തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് സിഐടിയു

Posted By:
Maruti Suzuki Swift
മാരുതി മനെസര്‍ പ്ലാന്‍റിലെ 500 തൊഴിലാളികളെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളില്‍ സിഐടിയു പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. തൊഴിലാളികളോടുള്ള പ്രതികാര നടപടികള്‍ മാനേജ്‍മെന്‍റ് അവസാനിപ്പിക്കണമെന്ന് സിഐടിയു പഞ്ചാബ് ജനറല്‍ സെക്രട്ടറി രഘുനാഥ് സിംങ് ആവശ്യപ്പെട്ടു.

തൊഴിലാളികളെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന നയമാണ് മാരുതി പിന്തുടരുന്നതെന്ന് രഘുനാഥ് സിംങ് ചൂണ്ടിക്കാട്ടി. പ്ലാന്‍റിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പ്രധാന പങ്കു വഹിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

ലുധിയാനയും ചണ്ഡിഗഢും അടക്കമുള്ള വിവിധ നഗരങ്ങളിലാണ് പ്രകടനങ്ങള്‍ നടന്നത്. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് പ്രകടനങ്ങള്‍ ആഹ്വാനം ചെയ്തു.

ജൂലൈ മാസം 18ന് മാരുതിയില്‍ നടന്ന അനിഷ്ട സംഭവങ്ങളാണ് വന്‍തോതില്‍ പിരിച്ചുവിടല്‍ നടത്താന്‍ മാനേജ്മെന്‍റിന് സൗകര്യം നല്‍കിയത്. തൊഴില്‍ പ്രശ്നങ്ങള്‍ വഷളാകുന്നത് തടയാന്‍ മാരുതി മാനേജ്‍മെന്‍റ് നടപടികളൊന്നും എടുത്തിരുന്നില്ലെന്ന് സംഭവദിവസത്തെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിനു ശേഷം തൊഴിലാളികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു വരെ പ്രചരണങ്ങള്‍ നടന്നിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്താണ് കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടത്.

മനെസര്‍ പ്ലാന്‍റ് നാളെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഇതിനിടെ മാരുതിയുടെ വിപണിനിലപാട് ആശങ്കാജനകമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന കാറുകളിലൊന്നായ സ്വിഫ്റ്റ് അടക്കമുള്ള മാരുതി മോഡലുകള്‍ക്ക് കാത്തിരിപ്പുസമയം കുത്തനെ കൂടിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ നടന്ന സമരങ്ങള്‍ സൃഷ്ടിച്ച ക്ഷീണം തീരും മുമ്പെയാണ് വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തത്.

English summary
CITU protests against the decision of Maruti Suzuki to dismiss their workers.
Story first published: Monday, August 20, 2012, 15:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark