ഡാറ്റ്സനിന് അഞ്ച് ചെറുചിന്തകള്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Perdua Alza
നിസ്സാനിന്‍റെ ചെലവ് ചുരുങ്ങിയ കാറുകളുടെ ബ്രാന്‍ായ ഡാറ്റ്സന്‍ ഇന്ത്യയടക്കമുള്ള വളരുന്ന വിപണികള്‍ക്കായി അഞ്ച് മോഡലുകള്‍ പ്ലാന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ഇന്തൊനേഷ്യ, റഷ്യ എന്നീ വിപണികളെ നോട്ടമിട്ടു കൊണ്ടാണ് ഡാറ്റ്സന്‍ എത്തിച്ചേരുന്നത്.

2015ടെ അഞ്ച് കാറുകള്‍ എന്ന നേട്ടത്തിലേക്കെത്തിച്ചേരാനാണ് ഡാറ്റ്സനിന്‍റെ പദ്ധതി. 4-5 ലക്ഷം രൂപ വില കാണുന്നവയായിരിക്കും കാറുകള്‍. രണ്ട് കാറുകള്‍ വേഗത്തില്‍ വിപണിയിലെത്തിക്കാന്‍ ആലോചനയുണ്ട്. ഇതിനായുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇവ 2013 ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയുന്നത്.

മലേഷ്യയില്‍ നിലവില്‍ വില്‍പനയിലുള്ള പെര്‍ഡ്യൂസ അല്‍സ ചെറു എംപിവി ആദ്യമെത്തുന്ന വാഹനങ്ങളില്‍ പെടും. ചെറു യൂട്ടിലിറ്റി വാഹനങ്ങളുടെ മേഖലയിലേക്കാണ് ഡാറ്റ്സന്‍ ആദ്യം കണ്ണുവെക്കുന്നതെന്ന്ത് ശ്രദ്ധേയമാണ്. താരതമ്യേന മത്സരം കുറഞ്ഞതും മികച്ച സാധ്യതകളുള്ളതുമായ ഇടമാണ് ചെറു യൂട്ടിലിറ്റി മേഖല. മാരുതിയുടെ ചെറു എംപിവിയായ എര്‍റ്റിഗ, ഫോര്‍ഡിന്‍റെ ചെറു എസ്‍യുവിയായ ഇക്കോസ്പോര്‍ട് എന്നിങ്ങനെ ഈ സെഗ്മെന്‍റിലുള്ളവയെ വിരലിലെണ്ണാം.

എന്‍ട്രിലെവല്‍ സെഡാന്‍ വിപണിയിലും ഡാറ്റ്സനിന്‍റെ മോഡലുകള്‍ എത്തിച്ചേരും. നാല് മീറ്ററിനകത്ത് ഇടംപിടിക്കുന്ന കാറുകളായിരിക്കും ഇവ.

English summary
Datsun is planning to introduce 5 compact var models in emerging markets such as India, Russia and Indonesia.
Story first published: Tuesday, July 17, 2012, 11:42 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark