ഡീസല്‍ കാര്‍ നികുതി:കമ്പനികള്‍ അനിശ്ചിതത്വത്തില്‍

Maruti Suzuki Swift
കേന്ദ്ര ധനമന്ത്രാലയം ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് കേന്ദ്ര എക്സൈസ് ബോര്‍ഡ് ചെയര്‍മാന്‍ എസ് കെ ഗോയല്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതോടെ കാര്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ വര്‍ധിച്ചിരിക്കുകയാണ്.

പെട്രോള്‍ വില വര്‍ധന വന്നതോടെ ഡീസല്‍ കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റുകള്‍ക്കായി നിരവധി കാര്‍ നിര്‍മാതാക്കള്‍ നിക്ഷേപ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ചിലര്‍ പ്ലാന്‍റ് നിര്‍മാണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡീസല്‍ കാറുകള്‍ക്ക് നികുതി കൂട്ടുന്നത് ഡിമാന്‍റ് കുറയ്ക്കുകയും ഡീസല്‍ നിക്ഷേപങ്ങള്‍ വെള്ളത്തിലാവുകയും ചെയ്യും.

ഡീസല്‍ നികുത് കൂട്ടുന്നതിനെക്കാള്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ അനിശ്ചിതാവസ്ഥ നീട്ടിക്കൊണ്ടുപോകുന്നതിലാണ്. വിപണിയില്‍ എന്തെങ്കിലുമൊരു മുന്നേറ്റം നടത്താന്‍ കഴിയാതെ മരവിച്ചു നില്‍ക്കുകയാണ് കാര്‍ കമ്പനികള്‍.

സബ്സിഡിയിലൂടെ ലഭ്യമാക്കുന്ന ഡീസല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ഇതിന്‍റെ ഗുണഫലം കാര്‍ ഉടമകള്‍ പറ്റുന്നത് അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നല്ല നീക്കമെന്ന് പൊതുജനാഭിപ്രായമുള്ള ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ അനാവശ്യമായി നീട്ടുകയാണ്.

രാജ്യത്തെ ബാധിച്ചിട്ടുള്ള സാമ്പത്തിക മാന്ദ്യവും ഉയരുന്ന റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും പെട്രോള്‍ വിലക്കയറ്റവുമെല്ലാം കാര്‍ വിപണിയുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. വോള്യം വിപണിയെയാണ് പൊതുവില്‍ മാന്ദ്യം ബാധിച്ചിട്ടുള്ളത്. ആഡംബര കാര്‍ വിപണി മുന്നോട്ടു കുതിക്കുക തന്നെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #car #fuel #കാര്‍ #ഇന്ധനം
English summary
Car makers fear about an extra tax on diesel cars.
Story first published: Tuesday, June 5, 2012, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X