2012ലെ ഫാമിലി കാര്‍ അവാര്‍ഡ് എര്‍റ്റിഗയ്ക്ക്

Posted By:

ഈ വര്‍ഷത്തെ ഫാമിലി കാറായി മാരുതി സുസുക്കി എര്‍റ്റിഗ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ മുന്‍നിര ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ ബിബിസി ടോപ്‍ഗിയര്‍ ഇന്ത്യ നല്‍കിവരുന്ന 'ഫാമിലി കാര്‍ ഓഫ് ദ ഇയര്‍' 2012 സമ്മാനമാണ് ലഭിച്ചിരിക്കുന്നത്.

എംപിവി സെഗ്മെന്‍റില്‍ വലിയ മാറ്റത്തിന് വഴിവെച്ചുകൊണ്ടാണ് എര്‍റ്റിഗ വരുന്നത്. യഥാര്‍ത്ഥത്തില്‍ കോംപാക്ട് എംപിവി എന്ന പുതിയൊരു സെഗ്മെന്‍റ് സൃഷ്ടിക്കുകയായിരുന്നു മാരുതി. എല്‍യുവി അഥവാ ലൈഫ് യൂട്ടിലിറ്റി വാഹനം എന്നാണ് മാരുതിതന്നെ ഈ ഉദ്യമത്തെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ ലോഞ്ച് ചെയ്ത എര്‍റ്റിഗ മാരുതിയുടെ വില്‍പന ഉയര്‍ത്തുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തി. നിരന്തരമായ സമരങ്ങള്‍ മൂലം വിപണിയില്‍ കുടുങ്ങിപ്പോയിരുന്ന മാരുതി സുസുക്കിയെ രക്ഷിച്ചെടുക്കുവാന്‍ എര്‍റ്റിഗയും പ്രയത്നം ചെയ്തു.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്സ് (സിയാം) പ്രസിഡന്‍റ് എസ് സാഥിലിയയുടെ കൈയില്‍ നിന്ന് മാരുതി സുസുക്കി എക്സ്ക്യുട്ടീവ് ഡയറക്ടര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഏപ്രില്‍ മാസത്തിലാണ് എര്‍റ്റിഗ വിപണില്‍ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എംപിവിയാണിത്.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

ഇന്ത്യന്‍ സാഹചര്യങ്ങളെയും ജനതയുടെ ശരീരഘടനയെയും പ്രത്യേകം പരിഗണിച്ചായിരുന്നു എര്‍റ്റിഗയുടെ നിര്‍മിതി.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

ഈ വാഹനത്തിന്‍റെ ഡിസൈന്‍-എന്‍ജിനീയറിംഗ് ജോലികളില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും പങ്കെടുപ്പിച്ചുരുന്നു എന്നാണറിയുന്നത്.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

സാധാരണ സുസൂക്കി ഇത് അനുവദിക്കാറില്ല.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

കോംപാക്ട് ആണെങ്കിലും വളരെ സ്ഥലസൗകര്യം നല്‍കുന്ന വിധത്തിലാണ് ഈ എംപിവിയുടെ ഡിസൈനും നിര്‍മിതിയും.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

7 യാത്രികരെ ഈ വാഹനത്തിന് ഉള്‍ക്കൊള്ളാനാവും. ഒരു വലിയ കുടുംബത്തിന് ധൈര്യത്തോടെ എര്‍റ്റിഗയെ വീട്ടില്‍ക്കേറ്റാം.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

സ്വിഫ്റ്റും റിറ്റുമൊക്കെ ഇരിക്കുന്ന അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് എര്‍റ്റിഗയും നിലപാടുറപ്പിച്ചിരിക്കുന്നത്.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

നീളം കൂടുമെങ്കിലും ഒരു കാറോടിക്കുന്ന ലാഘവം നിങ്ങള്‍ക്ക് ഫീല്‍ ചെയ്യും.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

രണ്ട് പൈലറ്റ് സീറ്റുകള്‍ മുന്‍വശത്ത്. കാബിനില്‍ വേണ്ടത്ര ലെഗ്‍റൂം അനുവദിച്ചിരിക്കുന്നു. ഹെ‍ഡ്‍റൂമിന്‍റെ കാര്യത്തിലും ആരും പരാതിപ്പെടില്ല.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

രണ്ടാം നിരയിലും ആവശ്യത്തിന് സ്ഥലസൗകര്യമുണ്ട്. സീറ്റിന്‍റെ മധ്യത്തിലെ കൈതാങ്ങി മടക്കിവെച്ച് മൂന്ന് പേര്‍ക്ക് സുഖമായി ഇരിക്കാം.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

മൂന്നാമത്തെ നിര അതിന് നല്‍കാന്‍ കഴിയുന്ന സ്ഥലസൗകര്യം പരമാവധി അനുവദിക്കുന്നു എന്നുപറയാം.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

ഈ സീറ്റുകള്‍ മടക്കിവെച്ചാല്‍ ലഗ്ഗേജ് സ്പേസ് വര്‍ധിപ്പിക്കാം.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

ഇന്ത്യയില്‍ ഇന്ന് ഏറ്റവും വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് എര്‍റ്റിഗ.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

താങ്ങാവുന്ന വിലയില്‍, ഇടത്തരക്കാരന്‍റെ കുടുംബപ്രാരാബ്ധങ്ങളെ ഏറ്റെടുക്കാവുന്ന ശരീരശൈലിയോടെയാണ് ഈ വാഹനം വന്നിരിക്കുന്നത്.

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

2012 ഫാമിലി കാര്‍ ഓഫ് ദി ഇയര്‍

പ്രകടനത്തിന്‍റെ കാര്യത്തിലും കോപ്രമൈസ് ഒന്നുമില്ല.

English summary
Maruti Suzuki Ertiga has won Family Car of the Year 2012" award by country's leading automobile publication, BBC TopGear India.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark