ഏറ്റവും നീളമേറിയ മോണോകോക്ക് വാന്‍ ഫോഴ്സ് ലോഞ്ചി

Force Traveller-26
ലോകത്തിലെ ഏറ്റവും നീളമേറിയ മോണോകോക്ക് വാന്‍ ഫോഴ്സ് മോട്ടോഴ്സ് ലോഞ്ച് ചെയ്തു. ഫോഴ്സ് ട്രാവലര്‍-26 എന്നാണ് പേര്.

127 കുതിരകളെ പൂട്ടിയ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് ഈ വാനില്‍ ഘടിപ്പിച്ചിരിക്കുന്നത്. 295 എന്‍എം ചക്രവീര്യം എന്‍ജിന്‍ പകരുന്നു. ജര്‍നമന്‍ കമ്പനിയായ ഡൈംലറിന് കീഴില്‍ വികസിപ്പിച്ചെടുത്തതാണ് ഈ എന്‍ജിന്‍.

സെഗ്മെന്‍റില്‍ ആദ്യം എന്ന അവകാശവാദത്തോടെ നിരവധി സവിശേഷതകള്‍ ഈ വാഹനത്തില്‍ നിറച്ചിട്ടുണ്ട്. 26 സീറ്റുകളാണ് വാനിനുള്ളത്.

സ്റ്റീല്‍ കൊണ്ടുള്ള ബോഡിയുടെ നിര്‍മാണം ഫോഴ്സിന്‍റെ യന്തിരവല്‍കൃതമായ പ്ലാന്‍റിലാണ്. പൂര്‍ണമായും ഫോഴ്സിന്‍റെ എന്‍ജിനീയര്‍മാരുടെ സൃഷ്ടിയാണ് വാഹനമെന്നു പറയാം.

മത്സരിക്കുന്ന മറ്റ് വാഹനങ്ങളെക്കാള്‍ 15% കണ്ട് കൂടുതല്‍ കാര്യക്ഷമതയേറിയതാണ് ഫോഴ്സ് ട്രാവലര്‍ 26 എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡ്യുവല്‍ മാസ്സ് ഫ്ലൈവീല്‍ ഡ്രൈവ് ഉപയോഗിക്കുന്ന ഇന്ത്യയിലാദ്യത്തെ ലൈറ്റ് കമേഴ്സ്യല്‍ വാഹനമാണിത്.

എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കാണ് ഉള്ളത്. തുരുമ്പിനെതിരായി മികച്ച പ്രതിരോധം തീര്‍ക്കുന്ന സിഇഡി പെയിന്‍റിംങ് മാര്‍ഗം അവലംബിച്ചിരിക്കുന്നു.

വിലനിലവാരം (പൂനെ എക്സ്ഷോറൂം)
സ്റ്റാന്‍ഡേര്‍ഡ് - 10.87 ലക്ഷം
സ്കൂള്‍ ബസ് - Rs. 11.17 ലക്ഷം
ഡീലക്സ് - Rs. 13.78 ലക്ഷം

Most Read Articles

Malayalam
English summary
Force Motors has launched the Traveller-26, which is claimed to be the world’s largest monocoque van.
Story first published: Wednesday, October 17, 2012, 12:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X