എര്‍റ്റിഗയോടേല്‍ക്കാന്‍ ഹോണ്ട ഫ്രീഡ്

ഇന്ത്യയ്ക്കായി ഒരു പുതിയ എം പി വി അവതരിപ്പിക്കാന്‍ ഹോണ്ട ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില വിദേശ വിപണികളിലുള്ള ഫ്രീഡ് എന്ന ഹോണ്ട എംപിവിക്ക് സമാനമായ ഒരു കാറായിരിക്കും ഇന്ത്യയിലെത്തുക എന്ന് ഊഹങ്ങളുണ്ട്. കൂടാതെ ഹോണ്ട ജാസ്സിന്‍റെ പുതുതലമുറ പ്ലാറ്റ്ഫോം ഈ കാറിനായി ഉപയോഗിക്കുമെന്നും കരുതപ്പെടുന്നു. 2എന്‍എച്ച് എന്ന കോഡ്നാമത്തിലാണ് എംപിവി വികസിപ്പിക്കല്‍ പുരോഗമിക്കുന്നത്.

ജപ്പാന്‍, മലേഷ്യ, ഹോങ്കോങ് എന്നീ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഹോണ്ട ഫ്രീഡ് ലഭ്യമാണ്. ഈ കാര്‍ ജാസ്സിന്‍റെ പ്ലാറ്റ്ഫോമിലാണ് നിലപാടെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ജാസ്സിന് കൂടുതല്‍ ലോക്കലൈസേഷന്‍ ലഭിച്ചത് പുതിയ കാറിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

Honda Freed

അതേസമയം ഇന്ത്യന്‍ വിപണിയിലേക്ക് മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങളിലുള്ള കാര്‍ അതേപടി കൊണ്ടു വരില്ല എന്നാണ് മനസ്സിലാക്കേണ്ടത്. വില കുറയ്ക്കാന്‍ സുരക്ഷാസംവിധാനങ്ങളിലും മറ്റും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും ഹോണ്ടയ്ക്ക്. (ഹോണ്ട ബ്രിയോയാണ് ഇത്തരത്തില്‍ വിപണിയിലെത്തിയ ആദ്യ കാര്‍ എന്നു വേണമെങ്കില്‍ പറയാം. സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ പ്രശസ്തമായ ബ്രാന്‍ഡായ ഹോണ്ടയെപ്പോലും മുട്ടുകുത്തിക്കുവാന്‍ ഇന്ത്യയുടെ 'പ്രൈസ് സെന്‍സിറ്റീവ്' ഉപഭോക്തൃ സമൂഹത്തിന് കഴിഞ്ഞു).

മാരുതി എര്‍റ്റിഗയാണ് സെഗ്മെന്‍റില്‍ അവസാനമെത്തിയ താരം. ഇന്നോവ എന്ന എംപിവി രാജാവും സെഗ്മെന്‍രിലുണ്ട്. സൈലോ, ആര്യ തുടങ്ങിയവരെയും പരിഗണിച്ചേ മതിയാവൂ. ഇന്നോവയും എര്‍റ്റിഗയും ഒരേ സെഗ്മെന്‍റിലാണെങ്കിലും വ്യത്യസ്തമായ ഇടം കണ്ടെത്തിയാണ് നില്‍ക്കുന്നത്. ഇവിടെ ഹോണ്ടയുടെ നയം എന്തായിരിക്കുമെന്ന് കണ്ടറിയണം. എന്തായാലും ഇന്നോവയെയും എര്‍റ്റിഗയെയും പരിഗണിക്കാത്ത ഒരു നയപരിപാടി ഇനി സാധ്യമാണെന്ന് തോന്നുന്നില്ല.

സെഗ്മെന്‍റിലെ ഗതാഗതം വര്‍ധിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകളാണ് തെളിഞ്ഞു കിട്ടുന്നത്.

ഡീസല്‍ എന്‍ജിന്‍ ഇല്ലാത്ത ഹോണ്ട സ്വന്തമായൊരെണ്ണം വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണപരിപാടികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈയിടെ ജപ്പാനില്‍ ഈ എന്‍ജിന്‍ (എര്‍ത് ഡ്രീംസ് സീരീസ്) പ്രദര്‍ശിപ്പിച്ചിരുന്നു. 1.6 ലിറ്ററിന്‍റേതാണ് എന്‍ജിന്‍. ഇന്ത്യയില്‍ ഈ എന്‍ജിന്‍റെ അവതാരം ഫ്രീഡ് വഴിയാകുമോ എന്നറിയാന്‍ കാത്തിരിക്കണം.

Most Read Articles

Malayalam
കൂടുതല്‍... #honda #mpv #car #ഹോണ്ട #എം പി വി
English summary
Japan's Honda Motor Company is reportedly developing a new MPV for India codenamed as '2NH'.
Story first published: Tuesday, May 22, 2012, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X