ഹ്യൂണ്ടായ് ക്രിസ്തുമസ് ഓഫറുകള്‍!!

Posted By:

കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാനം പ്രമാണിച്ച് കാര്‍നിര്‍മാതാക്കള്‍ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാനുള്ള പരക്കം പാച്ചില്‍ തുടങ്ങിക്കഴിഞ്ഞു. ഉത്സവനസീസണ്‍ കഴിഞ്ഞുവെങ്കിലും ഇനിയുള്ള ഏക പിടിവള്ളിയായ ക്രിസ്തുമസ്സിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് കമ്പനികള്‍. ക്രിസ്തുമസ് വില്‍പന ജോറാക്കാന്‍ ഡിസ്കൗണ്ട് പ്രഖ്യാപനങ്ങള്‍ വന്നുതുടങ്ങി.

ഹ്യൂണ്ടായിയില്‍ നിന്ന് കിടിലന്‍ ഓഫറുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ മോഡലുകള്‍ക്കും ഹ്യൂണ്ടായ് ഡിസ്കൗണ്ട് നല്‍കുന്നുവെന്നതാണ് പ്രത്യേകത.

29,250 രൂപ മുതല്‍ 1.2 ലക്ഷം വരെയുള്ള ഓഫറുകളാണ് ഹ്യൂണ്ടായ് നല്‍കുന്നത്. ഏതെല്ലാം കാറുകള്‍ക്ക് എത്രയെല്ലാം ഡിസ്കൗണ്ട് എന്നറിയാന്‍ ഇമേജുകളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് ഇയോണ്‍

29,250 രൂപയുടെ ഓഫറുകളാണ് ഈ വാഹനത്തിനുമേലുള്ളത്. ഇത് മാരുതി ആള്‍ട്ടോയുമായുള്ള മത്സരത്തില്‍ വാഹനത്തിന് ഗുണം ചെയ്യുന്നതാണ്. 21 കിലോമീറ്ററിലധികം മൈലേജ് നല്‍കുന്ന ഇയോണ്‍ സെഗ്നമെന്‍റില്‍ ഏറ്റവും സൗന്ദര്യമേറിയ വാഹനം കൂടിയാണ്.

ഹ്യൂണ്ടായ് സാന്‍ട്രോ

45,050 രൂപയുടെ നേട്ടമാണ് ഈ വാഹനം സ്വന്തമാക്കുന്നതിലൂടെ ലഭിക്കുക. ഹ്യൂണ്ടായിയെ ഇന്ത്യയിലെ വോള്യം വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തിയത് സാന്‍ട്രോ ഹാച്ച്ബാക്കാണ്.

ഹ്യൂണ്ടായ് ഐ10

53,000 രൂപയുടെ ഓഫറുകളാണ് ഐ10 ഹാച്ച്ബാക്കിനുള്ളത്.

ഹ്യൂണ്ടായ് അക്സന്‍റ്

പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ ആപ്പിലായ വണ്ടികളിലൊന്നാണ് അക്സന്‍റ്. 40,700 രൂപയുടെ വാഗ്ദാനങ്ങള്‍ ഈ കാറിനുമേല്‍ ഹ്യൂണ്ടായ് ചൊരിയുന്നു.

ഹ്യൂണ്ടായ് ഐ20 (പെട്രോള്‍)

ഈ വാഹനവും പുതിയ പെട്രോള്‍ കാര്‍ മാനിയയുടെ ഇരയാണ്. 37,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു കമ്പനി.

ഹ്യൂണ്ടായ് ഐ20 (ഡീസല്‍)

15,000 രൂപയുടെ ഓഫറാണ് ഈ വാഹനത്തിനുമേലുള്ളത്.

ഹ്യൂണ്ടായ് വെര്‍ണ (പെട്രോള്‍)

25,000 രൂപയുടെ പദ്ധതികള്‍ ഈ സെഡാനില്‍ ലഭ്യം.

ഹ്യൂണ്ടായ് വെര്‍ണ (ഡീസല്‍)

ഡീസല്‍ പതിപ്പിലും 25,000 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഹ്യൂണ്ടായ് ഇലന്‍ട്ര (പെട്രോള്‍)

25,000 രൂപയുടെ ഓഫര്‍

ഹ്യൂണ്ടായ് സാന്‍റ ഫെ

ഈ എസ്‍യുവിക്കുമേല്‍ 1,20,000 രൂപയുടെ കിടിലന്‍ ഓഫറാണുള്ളത്.

ഹ്യൂണ്ടായ് സൊനാറ്റ

ഹ്യൂണ്ടായിയുടെ ഈ പ്രീമിയം സെഡാനില്‍ 76,000 രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Hyundai has joined the race to the new year by launching impressive new discounts on its cars this December.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark