ഹ്യൂണ്ടായ് ഐ30 ജനുവരിയില്‍!

Posted By:

ഹ്യൂണ്ടായ് ഐ30 2013ല്‍ ലോഞ്ച് ചെയ്യുവാന്‍ ഹ്യൂണ്ടായ് ആസ്ത്രേലിയ തീരുമാനിച്ചു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രസ്താവിച്ചിട്ടുണ്ട്. 2013 ആദ്യ മാസത്തില്‍ തന്നെ ലോഞ്ച് നടക്കുമെന്നാണ് വിവരം.

അതേസമയം ഇന്ത്യയില്‍ വാഹനം ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല. വാഹനത്തിന്‍റെ ഇന്ത്യന്‍ ലോഞ്ച് സംബന്ധിച്ച വാര്‍ത്തകള്‍ നിരവധി കണ്ടിരുന്നു. ഇക്കാര്യത്തില്‍ ഹ്യൂണ്ടായ് ഇന്ത്യ മൗനം പാലിക്കുകയാണ്.

ഉയര്‍ന്ന സ്ഥലസൗകര്യവും മികച്ച കാര്യക്ഷമതയും ഐ30യുടെ പ്രത്യേകതകളാണ്. അധിക സ്റ്റോറേജ് സൗകര്യം നല്‍കുന്നത് ദീര്‍ഘദൂരയാത്രകള്‍ക്ക് മികച്ച വാഹനമായിരിക്കും ഇതെന്നതിന്‍റെ സൂചന നല്‍കുന്നു. ഹോണ്ട ജാസ്സ് പോലെയുള്ള പ്രീമിയം ഹാച്ച്ബാക്കുകളോടാണ് ഇന്ത്യന്‍ വിപണിയില്‍ ഐ30 എതിരിട്ടുനില്‍ക്കേണ്ടത്.

രണ്ട് ട്രിം ലെവലുകളിലാണ് ഐ30 ആസ്ത്രേലിയയില്‍ വരുന്ന്ത്. രണ്ടും പെട്രോളിലും ഡീസലിലും ലഭ്യമാണ്. 1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 1.4 സിആര്‍ഡിഐ ഡീസല്‍ എന്‍ജിനും വണ്ടിക്കുണ്ട്.

ഹ്യൂണ്ടായ് ഐ30
ഹ്യൂണ്ടായ് ഐ30
ഹ്യൂണ്ടായ് ഐ30
ഹ്യൂണ്ടായ് ഐ30
ഹ്യൂണ്ടായ് ഐ30
English summary
Hyundai is planning to launch the 2013 i30 in Australia by next year.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark