ഹ്യൂണ്ടായ് കയറ്റുമതിയില്‍ ഒന്നാമത്

Posted By:
Hyundai Eon
മെയ് മാസത്തിലെ വില്‍പനക്കണക്കുകളില്‍ ഹ്യൂണ്ടായ് വളര്‍ച്ച പ്രകടിപ്പിച്ചു. 2.8 ശതമാനമാണ് ആഭ്യന്തര വളര്‍ച്ചാ നിരക്ക്. കയറ്റുമതിയില്‍ മികച്ച മുന്നേറ്റമാണ് ഹ്യൂണ്ടായ് നടത്തിക്കൊണ്ടിരിക്കുന്നത്. 42.2% വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

മൊത്തം വളര്‍ച്ചാ നിരക്ക് 16.6 ശതമാനമാണ്. നടപ്പ് വര്‍ഷം മെയ്മാസത്തില്‍ 55,670 യൂണിറ്റാണ് ഹ്യൂണ്ടായ് വിറ്റത്. 2011 മെയ്മാസത്തില്‍ ഇത് 47,762 യൂണിറ്റായിരുന്നു.

കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 23,660 എണ്ണം. കഴിഞ്ഞ വര്‍ഷം ഇത് 16,639 എണ്ണമായിരുന്നു. വിദേശ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഹ്യൂണ്ടായ് ഉള്ളത്.

ഹ്യൂണ്ടായ് ഇയോണ്‍, സാന്‍ട്രോ, ഐ10, ഐ20 എന്നീ വാഹനങ്ങള്‍ കഴിഞ്ഞ മാസം 48,250 യൂണിറ്റ് വിറ്റുപോയി. മധ്യനിര വിഭാഗത്തില്‍ ആക്സന്‍റ്, വെര്‍ണ എന്നീ വാഹനങ്ങള്‍ ചേര്‍ന്ന് 7306 യൂണിറ്റിന്‍റെ വില്‍പന നേടിക്കൊടുത്തു ഹ്യൂണ്ടായിക്ക്.

സൊനാറ്റ 43 യൂണിറ്റ് വിറ്റപ്പോള്‍ സാന്‍റ ഫെ 71 യൂണിറ്റാണ് വിറ്റഴിഞ്ഞത്.

English summary
The sales report of May 2012 has been shown an increase in Hyundai Motors' sales.
Story first published: Tuesday, June 5, 2012, 15:22 [IST]
Please Wait while comments are loading...

Latest Photos