ഹ്യൂണ്ടായ് വേഗത്തില്‍ വളരുന്ന ബ്രാന്‍ഡ്

Posted By:

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ഹ്യൂണ്ടായിയെന്ന് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്‍റര്‍ബ്രാന്‍ഡ്. കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 24.4% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 7.5 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇപ്പോള്‍ ഹ്യൂണ്ടായ് ബ്രാന്‍ഡ് മൂല്യം.

ലോകത്തെ മികച്ച 100 ബ്രാന്‍ഡുകളെ കണ്ടെത്തുകയായിരുന്നു ഇന്‍റര്‍ബ്രാന്‍ഡ്. ഇതില്‍ 53ാം റാങ്കാണ് ഹ്യൂണ്ടായിക്ക് ലഭിച്ചത്. 2005ല്‍ 84ാം സ്ഥാനത്തായിരുന്നു ഹ്യൂണ്ടായ് എന്നത് പരിഗണിക്കുമ്പോള്‍ ഗണ്യമായ വര്‍ധനയാണ് ബ്രോന്‍ഡ് മൂല്യത്തില്‍\ സംഭവിച്ചിരിക്കുന്നതെന്ന് കാണാം.

Hyundai Velostar

ഹ്യൂണ്ടായിയുടെ അടുത്തകാലത്തെ പരസ്യപ്രചാരണങ്ങളും മികവുറ്റ പുതിയ ഉല്‍പന്നങ്ങളും ഉപഭോക്താക്കളുടെ 'വൈകാരികാവശ്യങ്ങളെ' തൃപ്തിപ്പെടുത്തുന്നതാണെന്ന് ഇന്‍റര്‍ബ്രാന്‍ഡ് നീരീക്ഷിച്ചു. വളരെ കുറഞ്ഞ കാലയളവില്‍ ഹ്യൂണ്ടായ് ബ്രാന്‍ഡിനെക്കുറിച്ചുള്ള ലോകത്തിന്‍റഖെ ധാരണ ഗണ്യമായി വര്‍ധിച്ചുവെന്നും ചൂണ്ടാക്കാണിക്കപ്പെടുന്നു.

ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍ എന്നീ സൂപ്പര്‍ ബ്രാന്‍ഡുകള്‍ക്കൊപ്പമെത്താന്‍ ശേഷിയുള്ള പ്രകടനമാണ് ഹ്യൂണ്ടായ് നടത്തിവരുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. ഓട്ടോമോട്ടീവ് വ്യനവസായത്തിന്‍റെ പൊതുവളര്‍ച്ച 11 ശതമാനമായിരിക്കെയാണ് ഹ്യൂണ്ടായ് ബ്രാന്‍ഡ് 24 ശതമാനം കണ്ട് വളര്‍ച്ച കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ആഗോള സാമ്പത്തിക പ്രതിസന്ധികളെയും കടുത്ത മത്സരത്തെയുമെല്ലാം മറികടന്നുണ്ടാക്കിയ ഈ നേട്ടം തിളക്കമുള്ളത് തന്നെയാണ്.

ജെ.ഡി. പവര്‍ നടത്തിയ ഉപഭോക്തൃ പ്രതികരണ പഠനത്തിലും ഹ്യൂണ്ടായ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബ്രാന്‍ഡിന്‍റെ ജനകീയത ഉയരുന്നതിന് പ്രധാനമായും കാരണമായത് ഉല്‍പന്ന ഗുണനിലവാരത്തില്‍ പുലര്‍ത്തിവന്ന ശ്രദ്ധയാണെന്ന് പഠനം നിരീക്ഷിച്ചിരുന്നു.

English summary
However the pace at which the company is going, has given Hyundai the tag as the fastest growing automotive brand in the world.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark