ഐസിഎല്‍എല്‍ എക്സ്ട്രീം ലോഞ്ച് ചെയ്തു

ഇന്‍റര്‍നാഷണല്‍ കാര്‍സ് ആന്‍ഡ് മോട്ടോഴ്സിന്‍റെ എക്സ്ട്രീം എംയുവി ലോഞ്ച് ചെയ്തു. ഹൈദരാബാദിലാണ് ലോഞ്ച് ചടങ്ങ് നടന്നത്.

കമ്പനി നിലവില്‍ വിപണിയിലെത്തിക്കുന്ന റിനോ എംയുവിയുടെ അതേ എന്‍ജിന്‍ ട്വീക് ചെയ്ത് ഉപയോഗിച്ചിരിക്കുകയാണിതില്‍. റിനേയുടെ തന്നെ ഡിസൈന്‍ സവിശേഷതകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ് എക്സ്ട്രീം എംയുവിയുടെ ഡിസൈന്‍ എന്നു പറയാം.

ICML Extreme

രണ്ട് ഡീസല്‍ എന്‍ജിനുകളാണ് ഈ എംയിവിക്കുള്ളത്. ഡിഐ 2000 സിസി എന്‍ജിനും സിആര്‍ഡിഎഫ്ഐ 2000 സിസി എന്‍ജിനുമാണിവ. ഇവയില്‍ തന്നെ വ്യത്യസ്തമായ സീറ്റിംഗ് ഓപ്ഷനുകളും ഉണ്ട്. 7 സീറ്റുകളുള്ളതും 10 സീറ്റുകളുള്ളതും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. 7 സീറ്റര്‍ സ്വകാര്യ ആവശ്യക്കാര്‍ക്കായി ആഡംബര സവിശേഷതകള്‍ നിറച്ചാണെത്തുന്നത്. 10 സീറ്റ് വാഹനം ടാക്സി ആവശ്യങ്ങള്‍ക്കുപകരിക്കും. 5.88 ലക്ഷത്തിലാണ് വില തുടങ്ങുന്നത്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോഞ്ചുകള്‍ക്ക് പിന്നാലെ ഉത്തരേന്ത്യയിലും വാഹനം ലോഞ്ച് ചെയ്യും. കഴിഞ്ഞ ഓട്ടോ എക്സ്‍പോയിലാണ് എക്സ്ട്രീം ആദ്യമായി അവതരിപ്പിച്ചത്.

പ്രാദേശിക വിപണികളിലാണ് ഐസ്എംഎലിന് കാര്യമായ പിടിപാടുള്ളത്. ഗ്രാമവിപണികളില്‍ ഗതാഗതാവശ്യങ്ങള്‍ക്ക് വ്യാപകമായി റിനോ ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതാണ് ഗ്രാമവിപണികളെ ഈ വാഹനം ആകര്‍ഷിക്കുന്നതിന് കാരണം.

Most Read Articles

Malayalam
English summary
International Cars & Motors has launched a new MUV named Extreme.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X