ജാഗ്വര്‍ എക്സ്എഫ് ഇന്ത്യയില്‍ നിര്‍മിക്കും?

Posted By:
To Follow DriveSpark On Facebook, Click The Like Button
Jaguar XF
എക്സ്എഫ് സെഡാന്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യാന്‍ ജാഗ്വറിന് പദ്ധതി. ഇതുവഴി നിലവിലെ വിലക്കൂടുതലില്‍ നിന്ന് എക്സ്എഫിനെ മോചിപ്പിക്കാമെന്നും വിപണിമത്സരത്തില്‍ കാര്യമായി ഇടപെടാമെന്നും കമ്പനി കരുതുന്നു.

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ലിയു 5 സീരീസ്, ഓഡി എ6 എന്നീ വാഹനങ്ങളാണ് ജാഗ്വറിന്‍റെ എതിരാളികള്‍. ഇവര്‍ക്ക് ഇന്ത്യയില്‍ സൗകര്യമുള്ളത് വിലയില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് എക്സഎഫിനെ ഇപ്പോള്‍. 75% കസ്റ്റംസ് നികുതി അടച്ചാല്‍ മാത്രമേ ഇന്ത്യയില്‍ സാധനം നിലംതൊടീക്കാനാവൂ. ഘടകഭാഗങ്ങളാണ് ഇറക്കുമതി ചെയ്യുന്നതെങ്കില്‍ ക30 ശതമാനമാണ് നികുതി. ഇന്ത്യയില്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തിയാല്‍ ഇപ്പോള്‍ വില്‍ക്കുന്നതിനെക്കാള്‍ സാരമായ വിലക്കുറവില്‍ വാഹനം നിരത്തിലെത്തിക്കാം.

എന്‍ജിനും ഗിയര്‍ബോക്സുമെല്ലാം ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യാന്‍ കഴിയുകയാണെങ്കില്‍ കൂടുതല്‍ നികുതിയിളവുകള്‍ ലഭിക്കും. എന്നാല്‍ ഇതിന് ജാഗ്വര്‍ തയ്യാറാകുമോ എന്നറിവായിട്ടില്ല.

ടാറ്റയുടെ ഉടമസ്ഥതിയിലാണ് ഈ ബ്രിട്ടീഷ് കമ്പനിയുള്ളത്. സാധ്യതകളുണ്ടെങ്കില്‍ എക്സ്എഫ് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് ഓട്ടോകാറിന് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Jaguar in the coming days, is looking at driving down the XF into india, via the CKD route to attract lower custom duties.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark