ജാഗ്വര്‍ എഫ് ടൈപ് പാരിസില്‍

Posted By:
Jaguar F Type
ജാഗ്വറിന്‍റെ പുതിയ ടൂ സീറ്റര്‍ സ്പോര്‍ട്സ് കാര്‍, എഫ്-ടൈപ്പ് പാരിസ് മോട്ടോര്‍ ഷോയില്‍ അവതരിക്കും. എഫ്-ടൈപ്പിന്‍റെ പ്രൊഡക്ഷന്‍ മോഡലാണ് പാരിസില്‍ എത്തുക. സെപ്തംബര്‍ 27നാണ് അവതരണം.

ജാഗ്വറിന്‍റെ പുതിയ നീക്കം ശ്രദ്ധ പിടിച്ചുപറ്റുന്നത് സ്പോര്‍ട്സ് കാര്‍ മേഖലയിലേക്കുള്ള അതിന്‍റെ തിരിച്ചുവരവ് പ്രമാണിച്ചാണ്. ജാഗ്വറിന്‍റെ ചരിത്രത്തില്‍ ഇതൊരു സുപ്രധാന ഏടാണെന്ന് കമ്പനിയുടെ ആഗോള ബ്രാന്‍ഡ് ഡയറക്ടര്‍ ആന്‍ഡ്രിയന്‍ ഹാള്‍മാര്‍ക്ക് അറിയിച്ചു. അസാധ്യമായ പ്രകടനം പുറത്തെടുക്കുന്ന ഈ കാര്‍ ജാഗ്വറിന്‍റെ മികവുറ്റ എന്‍ജിനീയറിംഗ് സാങ്കേതികതയുടെ സാക്ഷ്യമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പെട്രോള്‍ എന്‍ജിന്‍ വേരിയന്‍റുകളുമായാണ് എഫ് ടൈപ്പ് കണ്‍വെര്‍ടിബ്ള്‍ വിപണിയിലെത്തുക.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എഫ് ടൗപ്പിന്‍റെ ഒരു പബ്ലിക് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മിക്കവാറും ഭാഗങ്ങള്‍ മൂടിയാണ് എഫ് ടൈപ്പ് അന്ന് ഡ്ഗൈവ് നടത്തിയത്. വാഹനത്തിന്‍റെ യഥാര്‍ത്ഥ രൂപം നേരില്‍ കാണാന്‍ ആഗോളതലത്തില്‍ വന്‍ കൗതുകം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

English summary
The F-TYPE, Jaguar's all-new aluminium two-seater sports car, will make its global debut in production form at the Paris Motor Show on 27th September.
Story first published: Monday, August 13, 2012, 12:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark