മഹീന്ദ്രയുടെ ഗണേശചതുര്‍ത്ഥി ഓഫര്‍

Posted By:
Mahindra Offer
വിനായക ചതുര്‍ത്ഥി ഉത്തരേന്ത്യന്‍ ഹിന്ദുക്കളുടെ ആഘോഷമാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധപ്രദേശ്, ഗോവ എന്നിവിടങ്ങളിലാണ് ഈ ആഘോഷം കാര്യമായി കൊണ്ടാടപ്പെടുന്നത്. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഒരു സ്കൂട്ടര്‍ വാങ്ങുവാന്‍ താല്‍പര്യപ്പെടുന്നവരുണ്ടാകാം. അവര്‍ക്കായി മഹീന്ദ്ര ഒരു ഓഫര്‍ മുമ്പോട്ടു വെച്ചിരിക്കുന്നു.

മഹീന്ദ്ര ഡ്യൂറോ ഡിസെഡ്, റോഡിയോ ആര്‍സെഡ് എന്നീ വാഹനങ്ങള്‍ക്കുള്ല റോഡ് ടാക്സ് കമ്പനി ഓഫര്‍ നല്‍കുന്നു. എന്നുവെച്ചാല്‍ ഏതാണ്ട് 4000 രൂപയുടെ അടുത്തുവരെയെത്തുന്ന ഡിസ്കൗണ്ട് വാഹനത്തിന് ലഭിക്കും.

പക്ഷെ പ്രശ്നമെന്താണെന്നുവെച്ചാല്‍ ഈ ഓഫറുകള്‍ മഹാരാഷ്ടയിലും ഗോവയിലും മാത്രമേ ലഭ്യമാകൂ. തുടക്കത്തിലേ പറഞ്ഞല്ലോ, ഇവിടെ രണ്ടിടങ്ങളിലാണ് ഗണേശ ചതുര്‍ത്ഥി കാര്യമായി ആഘോഷിക്കുന്നത്.

പക്ഷെ, കമ്പനി മറ്റൊരു കാര്യം പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ ഓഫര്‍ അടുത്തുതന്നെ ലഭ്യമാക്കും. ഇത് അതാത് സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷദിനങ്ങളില്‍ കേന്ദ്രീകരിക്കാനാണ് സാധ്യത.

മഹീന്ദ്ര റോഡിയോ ആര്‍സെഡ് 125 സിസി സ്കൂട്ടറാണ്. ഇക്കഴിഞ്‍ ജൂണിലാണ് ഈ വാഹനം വിപണിയിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തിയ വാഹനമാണ് 125 സിസി ശേഷിയുള്ള ഡ്യൂറോ.

English summary
Mahindra Two wheelers is celebrating the arrival of Ganesh by offering a unique offer to its buyers. Buyers of the Mahindra Duro DZ and Rodeo RZ need not pay road tax.
Story first published: Tuesday, September 18, 2012, 16:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark