എക്സ്‍യുവിക്കും സൈലോയ്ക്കും വിലകൂടും

Posted By:
To Follow DriveSpark On Facebook, Click The Like Button
Mahindra XUV500
രൂപയുടെ വില താഴേക്ക് പോയിക്കൊണ്ടിരിക്കുന്നത് പ്രമാണിച്ച് കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ മോഡലുകള്‍ക്ക് വിലകൂട്ടിക്കൊണ്ടിരിക്കുകയാണ്.മഹീന്ദ്രയും ഇക്കാര്യത്തില്‍ പിന്നാക്കം പോകുന്നില്ല. മഹീന്ദ്രയുടെ ഏറ്റവും വിറ്റുപോകുന്ന മോഡലുകളായ എക്സ്‍യുവി 500, സൈലോ എന്നീ മോഡലുകള്‍ക്ക് ഉടന്‍ വില കൂടുമെന്നാണ് കേള്‍ക്കുന്ന വര്‍ത്തമാനം.

വാഹനവിലയുടെ 10 മുതല്‍ 15 ശതമാനം വരെയായിരിക്കും വിലക്കയറ്റമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ബുക്കിംഗ് നിരക്ക് നിയന്ത്രണാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തി വെച്ചിരുന്ന മഹീന്ദ്ര എക്സ്‍യുവിയുടെ ബുക്കിംഗ് ഈ മാസം എട്ടാം തീയ്യതിയാണ് പുനസ്ഥാപിക്കുക.

പാസഞ്ചര്‍ വാഹനങ്ങളെ കൂടാതെ വാണിജ്യ വാഹനങ്ങള്‍ക്കും വില കയറുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വന്നുചെരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മിക്കവാറും പ്രാദേശികമായിത്തന്നെയാണ് നടക്കുന്നതെങ്കിലും ചില നിര്‍ണായക ഘടകഭാഗങ്ങള്‍ വിദേശത്തു നിന്ന് കൊണ്ടു വരുന്നുണ്ട്. ഇതാണ് വിലക്കയര്റത്തിന് മഹീന്ദ്രയെ പ്രേരിപ്പിക്കുന്ന പ്രധാന കാര്യം.

മഹീന്ദ്രയുടെ മറ്റ് മോഡലുകളെയും വിലക്കയറ്റം ബാധിക്കുമെന്നാണ് മനസ്സിലാക്കുന്നത്.ജപ്പാനീസ് കാര്‍ നിര്‍മാതാവായ ടൊയോട്ട ഇതിനകം തന്നെ വില കയറ്റിക്കഴിഞ്ഞു.

English summary
ndia's leading SUV maker, Mahindra is also reportedly planning to hike prices of its vehicles including the top selling XUV 500 SUV and Xylo.
Story first published: Wednesday, June 6, 2012, 11:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark