മഹീന്ദ്ര ക്വണ്‍ടോ വന്‍ വിജയത്തിലേക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
Mahindra Quanto
മഹീന്ദ്ര എക്സ്‍യുവി 500യുടെ വന്‍ വിജയത്തിനുശേഷം കമ്പനി പുറത്തിറക്കിയ ക്വോണ്‍ടോ കോംപാക്ട് എസ്‍യുവി കിടിലന്‍ വിജയത്തിലേക്ക് നീങ്ങുന്നതായി ബുക്കിംഗ് നിരക്ക് സൂചിപ്പിക്കുന്നു. ലോഞ്ച് ചെയ്ത് ആഴ്ചകള്‍ക്കകം 5000ത്തിലധികം ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചിട്ടുള്ളത്.

സൈലോയെ വെട്ടുച്ചുരുക്കിയ രൂപമാണ് ക്വണ്‍ടോ എസ്‍യുവി. നാല് മീറ്ററില്‍ താഴെയാണ് ഈ വാഹനത്തിന്‍റെ വലിപ്പം. കോംപാക്ട് എസ്‍യുവി മാര്‍ക്കറ്റിന്‍റെ പെട്ടെന്നുണ്ടായ ഉദയവും വികാസവും വലിയ തോതില്‍ മുതലെടുക്കാന്‍ ക്വണ്‍ടോയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ കോംപാക്ട് വിപണിയില്‍ റിനോ ഡസ്റ്റര്‍, പ്രീമിയര്‍ റിയോ എന്നീ വാഹനങ്ങളാണുള്ളത്. ഫോര്‍ഡില്‍ നിന്നുള്ള ഇക്കോസ്പോര്‍ട് ഇന്ത്യയിലേക്ക് വരുന്ന വഴിയിലാണ്.

നാല് മീറ്ററില്‍ താഴെയേ വലിപ്പമുള്ളൂ എന്നത് ഒരു ദൗര്‍ബല്യമായി ക്വണ്‍ടോ കണക്കിലെടുക്കുന്നില്ല. അസാധ്യമാംവിധം 7 സീറ്റുകള്‍ ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താലാവണം ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഈ വാഹനത്തിലേക്ക് കാര്യമായി ആകര്‍ഷിക്കപ്പെടുന്നത്.

ക്വണ്‍ടോയുടെ വിലനിലവാരം ദില്ലി എക്സ്ഷോറൂം പ്രകാരം 5.82 മുതല്‍ 7.36 വരെയാണ്. ലോഞ്ച് ചെയ്ത് മൂന്നാഴ്ചകള്‍ക്കുള്ളില്‍ ക്വണ്‍ടോ സമ്പാദിച്ച ഈ നേട്ട അഭിമാനാര്‍ഹമാണെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ചീഫ് പ്രവീണ്‍ ഷാ പറഞ്ഞു.

English summary
Mahindra Quanto SUV has managed to get more than 5000 bookings within a few weeks of its launch.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark