മാരുതി ആള്‍ട്ടോ 800: ഇന്‍റീരിയര്‍ ചിത്രങ്ങള്‍!

Posted By:

മാരുതിയില്‍ നിന്നുള്ള എന്തും രാജ്യത്ത് വലിയ ഒച്ചപ്പാടുകളുണ്ടാക്കും. മാരുതി കാറുകളുടെ ലോഞ്ചുകളെല്ലാം വലിയ ആഘോഷമാണ് ഇന്ത്യക്കാര്‍ക്ക്. മാരുതിയുടെ 800 സിസി വാഹനങ്ങളാണെങ്കിലോ? ഏതാണ്ട് മതപരമായി ഒരു ആഘോഷം പോലെ രാജ്യവാസികള്‍ അതിനെ ഏറ്റെടുക്കും. വരാനിരിക്കുന്നത് ഇത്തരമൊരാഘോഷമാണ്. അതിന് മുന്നോടിയായുള്ള ചില ഇലയനക്കങ്ങളാണ് ഇവിടെ കാണുന്നത്.

മാരുതി ആള്‍ട്ടോ 800ന്‍റെ ചില ചിത്രങ്ങള്‍ ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കാര്‍ബ്ലോഗ് ഇന്ത്യയുടെ ഒരു വായനക്കാരന്‍ പ്രസിദ്ധീകരിച്ച കൂടുതല്‍ വ്യക്തതയുള്ള ഇന്‍റീരിയര്‍ ചിത്രങ്ങളാണ് താഴെ.

To Follow DriveSpark On Facebook, Click The Like Button
ഫ്രണ്ട് കാബിന്‍

ഫ്രണ്ട് കാബിന്‍

ഈ ചിത്രത്തില്‍ കാണുന്നത് മാരുതി ആള്‍ട്ടോ 800ന്‍റെ ഫ്രണ്ട് കാബിന്‍. മൂന്ന് ആരങ്ങളുള്ള സ്റ്റീയറിംഗ് വീല്‍. എസി, മ്യൂസിക് സിസ്റ്റം എന്നിവയുടെ നോബുകള്‍ കാണാം. ഡാഷ് ബോര്‍ഡ് ടിപ്പിക്കല്‍ മാരുതി ശൈലിയില്‍ തന്നെ ഡിസൈന്‍ ചെയ്തിരിക്കുന്നു.

സീറ്റ്

സീറ്റ്

മാരുതി ആള്‍ട്ടോ 800ന് ഡ്യുവല്‍ കളര്‍ സീറ്റ് ലഭ്യമാണെന്ന് ചിത്രങ്ങള്‍ കാണിക്കുന്നു. സീറ്റിലെ അതേ ഡിസൈന്‍ തീം ഡോറുകളിലും ഉപയോഗിച്ചിട്ടുണ്ട്.

ഗിയര്‍

ഗിയര്‍

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് തന്നെയാണ് പുതിയ 800നും ഉള്ളത്.

വിന്‍ഡോകള്‍

വിന്‍ഡോകള്‍

ഡോറില്‍ വിന്‍ഡോ നിയന്ത്രണത്തിനുള്ള നോബ് കാണാനില്ല. എല്ലാ വേരിയന്‍റുകളിലും പവര്‍ വിന്‍ഡോ ലഭ്യമാണോ?

 മാരുതി ആള്‍ട്ടോ എക്സ്റ്റീരിയര്‍

മാരുതി ആള്‍ട്ടോ എക്സ്റ്റീരിയര്‍

English summary
There have been some rare glimpses of the Maruti Suzuki Alto 800's images in the internet.
Story first published: Monday, September 24, 2012, 18:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark